നടുക്കടലിൽ അടിയുമായി പെപ്പെ; ‘കൊണ്ടൽ’ ട്രെയിലർ
നടുക്കടലിൽ അടിയുമായി പെപ്പെ; ‘കൊണ്ടൽ’ ട്രെയിലർ | Watch Kondal Trailer
നടുക്കടലിൽ അടിയുമായി പെപ്പെ; ‘കൊണ്ടൽ’ ട്രെയിലർ
മനോരമ ലേഖകൻ
Published: September 09 , 2024 08:30 AM IST
1 minute Read
ആന്റണി വർഗീസ്, ഉഷ
ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ ട്രെയിലർ എത്തി. ആക്‌ഷന് പ്രാധാന്യം നൽകുന്ന ചിത്രം ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്.
ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ട്രെയിലറിന്റെയും ഹൈലൈറ്റ്. ആക്‌ഷനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന ഒരു കഥാപരിസരവും ചിത്രത്തിനുണ്ടെന്ന സൂചനയും ട്രെയിലർ തരുന്നുണ്ട്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. നടി ഉഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ട കൊണ്ടലിനു സംഗീതം പകർന്നത് സാം സി.എസ്. ആണ്.
ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, എക്സികുട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആക്ഷൻ വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, കലാസംവിധാനം അരുൺ കൃഷ്‍ണ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പു, വസ്‍ത്രാലങ്കാരം- നിസാർ റഹ്‍മത്, മേക്കപ്പ് അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പിആർഒ ശബരി.
English Summary:
Watch Kondal Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 2flbak9ujk9vqh8ssj24qkj1fo f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-antony-varghese mo-entertainment-common-malayalammovie mo-entertainment-common-teasertrailer
Source link