പോർട്ട് മോറെസ്ബി: ഫ്രാൻസിസ് മാർപാപ്പ ഇന്നലെ പാപ്പുവ ന്യൂഗിനിയയിലെ വിദൂരപ്രദേശമായ വാനിമോ സന്ദർശിച്ച് അവിടത്തെ ജനതയുമായും വിദേശ മിഷനറിമാരുമായും കൂടിക്കാഴ്ച നടത്തി. ഏദൻതോട്ടം പോലുള്ള പ്രദേശത്തു ജീവിക്കുന്ന ഇവിടത്തുകാർ സൗന്ദര്യവിദഗ്ധരാണെന്നു മാർപാപ്പ പറഞ്ഞു. പ്രദേശവാസികൾ പ്രത്യേകമായി തയാറാക്കിയ സമ്മാനങ്ങൾ മാർപാപ്പ സ്വീകരിച്ചു. മാർപാപ്പയെ കാണാനായി പലരും കാടും പുഴയും മലയും ദിവസങ്ങൾ കാൽനടയായി താണ്ടിയാണ് എത്തിയിരിക്കുന്നതെന്നു മിനറിമാർ പറഞ്ഞു.
പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് ഓസ്ട്രേലിയൻ സൈനികവിമാനത്തിലാണു മാർപാപ്പ വാനിമോയിലെത്തിയത്. പരിപാടിക്കുശേഷം ഇന്നലെ ത്തന്നെ പോർട്ട് മോറെസ്ബിയിലേക്കു മടങ്ങി. ഇന്നലെ രാവിലെ പോർട്ട് മോറെസ്ബിയിലെ സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പ്രധാനമന്ത്രി ജയിംസ് മറാഡെ അടക്കം 35,000 പേർ പങ്കെടുത്തു. ഇന്ന് സന്ദർശനം പൂർത്തിയാക്കുന്ന മാർപാപ്പ കിഴക്കൻ ടിമൂറിലേക്കു പോകും.
Source link