വെനസ്വേലൻ പ്രതിപക്ഷ നേതാവ് ഗോൺസാലസ് സ്പെയിനിൽ അഭയം തേടി


കാ​​​ര​​​ക്കാ​​​സ്: ജൂ​​​ലൈ​​​യി​​​ലെ വെ​​​ന​​​സ്വേ​​​ല​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഡു​​​റോ​​​യോ​​​ട് മ​​​ത്സ​​​രി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ഡ്മു​​​ണ്ടോ ഗോ​​​ൺ​​​സാ​​​ല​​​സ് രാ​​​ഷ്‌​​​ട്രീ​​​യാ​​​ഭ​​​യം തേ​​​ടി സ്പെ​​​യി​​​നി​​​ലേ​​​ക്കു പോ​​​യി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ചെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ഗോ​​​ൺ​​​സാ​​​ല​​​സ് അ​​​റ​​​സ്റ്റ് ഭ​​​യ​​​ന്ന് ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നു. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് അ​​​ദ്ദേ​​​ഹം കാ​​​ര​​​ക്കാ​​​സി​​​ലെ സ്പാ​​​നി​​​ഷ് എം​​​ബ​​​സി​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ ഗോ​​​ൺ​​​സാ​​​ല​​​സി​​​നെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി രാ​​​ജ്യം​​​വി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു എ​​​ന്നാ​​ണു വെ​​​ന​​​സ്വേ​​​ല​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി റോ​​​ദ്രി​​​ഗ​​​സ് അ​​​റി​​​യി​​​ച്ച​​​ത്. സ്പാ​​​നി​​​ഷ് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണു ഗോ​​​ൺ​​​സാ​​​ല​​​സ് പു​​​റ​​​പ്പെ​​​ട്ട​​​തെ​​​ന്ന് സ്പാ​​​നി​​​ഷ് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​നു രാ​​​ഷ്‌​​​ട്രീ​​​യാ​​​ഭ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നു സ്പാ​​​നി​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ജൂ​​​ലൈ 28നു ​​​ന​​​ട​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ചെ​​​ന്ന മ​​​ഡു​​​റോ​​​യു​​​ടെ വാ​​​ദം വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​വും യു​​​എ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ളും അ​​​ർ​​​ജ​​​ന്‍റീ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള ലാ​​​റ്റി​​​ന​​​മേരിക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഗോ​​​ൺ​​​സാ​​​ല​​​സ് ജ​​​യി​​​ച്ചു​​​വെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുക​​​ണ​​​ക്ക് പ്ര​​​തി​​​പ​​​ക്ഷം പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. അ​​​റ​​​സ്റ്റ് ഭ​​​യ​​​ന്ന ഗോ​​​ൺ​​​സാ​​​ല​​​സ് ജൂ​​​ലൈ 30 മു​​​ത​​​ൽ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ, മ​​​ഡു​​​റോ​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന കാ​​​ര​​​ക്കാ​​​സി​​​ലെ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ എം​​​ബ​​​സി വെ​​​ന​​​സ്വേ​​​ല​​​ൻ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​ർ വ​​​ള​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​റു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളാ​​​ണ് എം​​​ബ​​​സി​​​യി​​​ലു​​​ള്ള​​​ത്. എം​​​ബ​​​സി​​​യി​​​ൽ തീ​​​വ്ര​​​വാ​​​ദ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വെ​​​ന​​​സ്വേ​​​ല​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​പി​​​ച്ചു.


Source link
Exit mobile version