രാഹുൽ ഗാന്ധി അമേരിക്കയിൽ
ഹൂസ്റ്റൺ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നു ദിവസത്തെ സന്ദർശനത്തിന് അമേരിക്കയിൽ. ഡാളസിൽ ഇന്ത്യൻ ഓവര്‍സീസ് കോൺഗ്രസ് പ്രതിനിധികൾ രാഹുലിനെ സ്വീകരിച്ചു. ഇതിന്റെ ചിത്രങ്ങൾ രാഹുൽ പിന്നീട് സമൂഹമാധ്യത്തിൽ പങ്കുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള അർഥവത്തായ ചർച്ചകളും സംഭാഷണങ്ങളുമാണു സന്ദർശനം ലക്ഷ്യമിടുന്നതെന്നു രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച. ഡാളസിലും വാഷിംഗ്ടൺ ഡിസിയിലും വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ടെക്സസ്, ജോർജ്ടൗൺ സർവകലാശാലകളിൽ വിദ്യാർഥികളുമായും അക്കാഡേമിക് വിദഗ്ധരുമായും രാഹുൽ സംവദിക്കും. നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളുമായും ആശയവിനിമയം നടത്തും.
Source link