തിരുവനന്തപുരം : കോർപ്പറേഷൻ,മുൻസിപ്പൽ പ്രദേശത്ത് രണ്ടു സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മി
ക്കുന്ന 100ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ഫ്രണ്ട് യാർഡിൽ ഇളവ്. മുന്നിൽ 3മീറ്റർ വരെയുള്ള വഴിയാണെങ്കിൽ ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്ററായി കുറച്ച് ചട്ട ഭേദഗതിവരുത്താനാണ് തീരുമാനം. താമസിക്കാൻ വേറെ ഭൂമിയില്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്കു വിധേയമായി ഇളവ് അനുവദിക്കുക. തിരുവനന്തപുരം കോർപ്പറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും കെ.മണിയമ്മയുടെയും പരാതി തീർപ്പാക്കിക്കൊണ്ടാണ് മന്ത്രി എം.ബി. രാജേഷ് തീരുമാനമെടുത്തത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ ചെറിയ വീട് നിർമ്മിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്ത ആയിരക്കണക്കിന് ആളുകൾക്ക് ചട്ടഭേദഗതി ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ
വലിയ പ്ലോട്ടുകൾക്ക് 2 മീറ്ററും, 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററുമായിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെട്ടിടനിർമ്മാണ ചട്ടം 2019 റൂൾ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നൽകാനാണ് അദാലത്തിൽ തീരുമാനമെടുത്തത്.
Source link