Site icon onlinekeralanews.com

ക്ളോയി കർദാഷിയന്റെ ഞെട്ടിക്കുന്ന മാറ്റത്തിനുകാരണം വിവാഹമോചനം; ഫ്രഷ് സ്റ്റാർട്ട് ഇഫക്റ്റ്” അറിയാം


നിയമം, വിനോദം, റിയാലിറ്റി ടെലിവിഷൻ, ഫാഷൻ, ബിസിനസ് എന്നീ മേഖലയിൽ സ്വാധീനം ചെലുത്തുന്ന പ്രശസ്‌ത അമേരിക്കൻ കുടുംബമാണ് കർദാഷിയൻ. ക്രിസ് ജെന്നർ, കോർട്ട‌്ണി കർദാഷിയൻ, കിം കർദാഷിയൻ, ക്ളോയി കർദാഷിയൻ, കെൻഡൽ ജെന്നർ, കൈലി ജെന്നർ എന്നിവരാണ് ഇതിൽ പ്രമുഖർ. ഇവരിൽ ക്ളോയിക്ക് അടുത്തിടെയുണ്ടായ മാറ്റം ഏറെ ശ്രദ്ധയാർജിച്ചിരുന്നു. വിവാഹമോചനമാണ് തന്റെ മാറ്റത്തിന് പിന്നിലെന്ന് ക്ളോയി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റുകൾ. വർഷങ്ങളോളം നീണ്ടുനിന്ന വൈകാരിക ആഘാതം, പങ്കാളിയുടെ ആസക്തിയിലൂടെയുള്ള ജീവിതം എന്നിവ ക്ളോയിയെ ഭക്ഷണം വൈകാരിക ആയുധമായി ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. ദാമ്പത്യത്തിന്റെ തകർച്ച ഒരു ബന്ധത്തെ മാത്രമല്ല അവസാനിപ്പിച്ചത്. ക്ളോയി നിശബ്ദമായി തനിക്കുചുറ്റും നിർമ്മിച്ച കോപിംഗ് സംവിധാനങ്ങളെ കൂടെ തകർക്കുകയായിരുന്നു.


Source link

Exit mobile version