തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ ഭവന ആനുകൂല്യം ലഭിച്ചവർക്ക് 7വർഷത്തിന് ശേഷം വീട് വിൽക്കാം സർക്കാർ ഉത്തരവ്. എറണാകുളത്ത് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന തദ്ദേശ അദാലത്തിലാണ് തീരുമാനം. നിലവിൽ ഇത്തരം വീടുകൾ 10 വർഷത്തിന് ശേഷം മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. യു.എ നമ്പരുള്ള കെട്ടിടങ്ങൾക്ക് മൂന്നിരട്ടി നികുതിയാണ്. എന്നാൽ 60 ച.മീറ്ററിൽ താഴെയുള്ള വീടുകൾക്ക് നേരത്തെ സർക്കാർ നികുതി ഒഴിവാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് യു.എ നമ്പരുള്ള വീടുകൾക്ക് ആനുകൂല്യം.
Source link