തിരുവനന്തപുരം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസ് കോഴിക്കോട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ.ജി പി.പ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഡിവൈ.എസ്.പി യു.പ്രേമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോൺ സി എസ്, രതീഷ് കുമാർ ആർ, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയും സംഘത്തിലുണ്ട്. നടക്കാവ് പൊപോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
Source link