'എന്റെ പവർ ഗ്രൂപ്പ്'; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വിഡിയോ

‘എന്റെ പവർ ഗ്രൂപ്പ്’; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വിഡിയോ | Kunchacko Boban | Power Group

‘എന്റെ പവർ ഗ്രൂപ്പ്’; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വിഡിയോ

മനോരമ ലേഖിക

Published: September 08 , 2024 05:57 PM IST

1 minute Read

സ്വന്തം ‘പവർ ഗ്രൂപ്പ്’ വെളിപ്പെടുത്തി നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ. ഭാര്യയ്ക്കും മകനും ഒപ്പമുള്ള കൊച്ചു വിഡിയോ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ പൊതു ഇടത്തിൽ തുറന്നു പറയുന്നു എന്ന ആമുഖത്തോടെ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായിക സൗമ്യ സദാനന്ദന്റെ പോസ്റ്റിനെ തുടർന്നാണ് താരത്തിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 
ഫാമിലി വിഡിയോയ്ക്ക് കുഞ്ചാക്കോ ബോബൻ നൽകിയ തലക്കെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പലരും സൗമ്യ സദാനന്ദന്റെ പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചാക്കോ ബോബന്റെ വിഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്. 

സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്തെന്നും ആരോപിച്ചായിരുന്നു സൗമ്യയുടെ പോസ്റ്റ്. 

English Summary:
Kunchacko Boban shares a heartwarming video of his “Power Group” amidst allegations from director Soumya Sadanandan.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kunchackoboban 6ar0v52227meqhemurb3vva4e6 mo-entertainment-common-malayalammovienews mo-news-common-hema-commission-report mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version