ന്യൂയോർക്ക്: മൂന്നുദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തി. ഞായറാഴ്ച ടെക്സസിലെ ഡാലസിൽ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഇതിന്റെ ചിത്രങ്ങൾ രാഹുൽ പിന്നീട് സാമൂഹികമാധ്യത്തിൽ പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ആവശ്യമായ ചർച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ യു.എസ്. സന്ദർശനമാണിത്.
Source link