ആലിക്ക് 10 വയസ്; പുതിയ ചിത്രങ്ങളുമായി സുപ്രിയയും പൃഥ്വിരാജും

ആലിക്ക് 10 വയസ്; പുതിയ ചിത്രങ്ങളുമായി സുപ്രിയയും പൃഥ്വിരാജും

ആലിക്ക് 10 വയസ്; പുതിയ ചിത്രങ്ങളുമായി സുപ്രിയയും പൃഥ്വിരാജും

മനോരമ ലേഖിക

Published: September 08 , 2024 11:05 AM IST

Updated: September 08, 2024 11:10 AM IST

1 minute Read

അലംകൃത സുപ്രിയയ്ക്കൊപ്പം, മകൾക്കൊപ്പം പൃഥ്വിരാജും സുപ്രിയയും (Photo: Instagram: @supriyamenonprithviraj)

മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജും സുപ്രിയ പൃഥ്വിരാജും. പത്താം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃതയെക്കുറിച്ചും മകളുടെ വരവോടെ ജീവിതം എങ്ങനെയെല്ലാം മാറിപ്പോയെന്നും സുപ്രിയ കുറിക്കുന്നു. അകാലത്തിൽ വിട പറഞ്ഞ അച്ഛനെക്കുറിച്ചും സുപ്രിയയുടെ കുറിപ്പിൽ പരാമർശമുണ്ട്. 
സുപ്രിയയുടെ വാക്കുകൾ: എന്റെ പ്രിയപ്പെട്ട അല്ലി കുട്ടാ, നിനക്ക് 10 വയസ്സായി! കൊള്ളാം, ഇത്രയും കാലം എവിടെ പോയി? ജീവിതത്തെക്കുറിച്ച് ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നതിൽ നിന്ന്, എന്താണ് ജീവിതം എന്ന് നീ കരുതുന്ന കാര്യങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. എല്ലാ ദിവസവും ഞാൻ പുതിയ എന്തെങ്കിലും പഠിക്കുന്നു, അതിന് നിനക്ക് നന്ദി. നീ ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമാണെന്നു പറയുന്നത് കുറഞ്ഞു പോകും! ദാദയും ഞാനും നീ എന്ന വ്യക്തിയെക്കുറിച്ചും നീ ആകാൻ ആഗ്രഹിക്കുന്ന എല്ലാത്തിനെക്കുറിച്ചും അഭിമാനിക്കുന്നു. മാറി നിന്ന് നിന്നെ നിരീക്ഷിക്കുന്നതിൽ ഞങ്ങൾ എപ്പോഴും സന്തുഷ്ടരും സംതൃപ്തരുമാണ്! എന്നും ദയയും സഹാനുഭൂതിയും ഉള്ളവളായിരിക്കുക, നീ ഉള്ളതിനാൽ ഞങ്ങളുടെ ലോകം എപ്പോഴും സമ്പന്നമായിരിക്കും! ആലി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് വീക്ഷിച്ചുകൊണ്ട് ഡാഡി (നിന്റെ മുത്തച്ഛൻ) എപ്പോഴും നിന്നോടൊപ്പമുണ്ടാകും! ജന്മദിനാശംസകൾ എന്റെ വെളിച്ചമെ! നിന്റെ അമ്മയായതിൽ വളരെ സന്തോഷവും നന്ദിയും!

കുഞ്ഞ് അലംകൃതയ്ക്കൊപ്പം സുപ്രിയയും സുപ്രിയയുടെ അച്ഛനും (Photo: Instagram/@supriyamenonprithviraj)

ആലിയുടെ ജന്മദിനത്തിൽ മനോഹരമായ കുറിപ്പും ചിത്രവും പൃഥ്വിരാജും പങ്കുവച്ചു. “ജന്മദിനാശംസകൾ സൺഷൈൻ! ഈ ലോകത്ത് വന്നിട്ട് വെറും 10 വർഷം മാത്രമെ ആയുള്ളൂ, എന്നിട്ടും ഒരു കുടുംബമെന്ന നിലയിൽ ‍ഞങ്ങൾക്ക് ഇതിനകം പല കാര്യങ്ങളിലും നീ വഴി കാട്ടിയായി! മമ്മയും ദാദയും നീ ആയിത്തീർന്നിരിക്കുന്ന വ്യക്തിയെ ഓർത്ത് വളരെ അഭിമാനിക്കുന്നു! ദാദയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായി നീ എന്നേക്കും നിലനിൽക്കും. വരും വർഷങ്ങളിൽ നീ കൂടുതൽ പൂത്തു വിടരുന്നതു കാണാൻ ഞാനും മമ്മയും കാത്തിരിക്കുന്നു,” പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും കുറിപ്പും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. താരങ്ങളടക്കം നിവധി പേർ ആലിക്ക് പിറന്നാൾ ആശംസകളുമായെത്തി.  വളരെ അപൂർവമായാണ് ആലി എന്നു വിളിക്കുന്ന അലംകൃതയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടു തന്നെ, ആലിക്കൊപ്പമുള്ള താരകുടുംബത്തിന്റെ ചിത്രം ആരാധകർക്കിടയിൽ ചർച്ചയായി. 

English Summary:
Prithviraj Sukumaran and Supriya Prithviraj surprise fans with rare glimpses of their daughter, Alankrita, on her 10th birthday.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 4bnt9952ouppipmd6797rj0vpv mo-entertainment-movie-prithvirajsukumaran mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-supriyamenonprithviraj


Source link
Exit mobile version