KERALAMLATEST NEWS

അതിസുന്ദരിമാരായി അഹാനയും സഹോദരിമാരും; ദിയയെ വിവാഹ പന്തലിലേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്‌ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം കഴിഞ്ഞു. തിരുവനന്തപുരം ഒ ബൈ താമരയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മകളുടെ വിവാഹം കഴിഞ്ഞതിന്റെ സന്തോഷം കൃഷ്‌ണകുമാർ മാദ്ധ്യമങ്ങളുമായി പങ്കുവച്ചു. നിർമാതാവ് ജി സുരേഷ് കുമാർ, സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, സമൂഹമാദ്ധ്യമങ്ങളിലൂടെ ദിയയുടെ വിവാഹ വിശേഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചടങ്ങിൽ ദിയയുടെ സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ധാവണിയാണ് ഇവർ ധരിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button