നടനും നർത്തകനുമായ ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. വിവാഹം കഴിഞ്ഞ വിവരം ഋഷി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ഋഷി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ആറ് വർഷമായുള്ള പ്രണയം ഒഫിഷ്യൽ ആക്കാനുള്ള സമയമായി എന്നും ആരാധകരെ അറിയിച്ചുകൊണ്ടായിരുന്നു ഋഷിയുടെ വീഡിയോ. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച ‘ട്രഷർ ഹണ്ട്’ വഴിയായിരുന്നു ഋഷിയുടെ വ്യത്യസ്തമായ പ്രൊപ്പോസൽ.
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഋഷി അഭിനയരംഗത്തെത്തുന്നത്. മുടിയൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി. പിന്നീട് ഈ കഥാപാത്രത്തിന്റെ പേരിലാണ് ഋഷി അറിയപ്പെട്ടതും. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
Source link