KERALAMLATEST NEWS

ഗുരുവായൂരിൽ ഞായറാഴ്ച 354 വിവാഹം

ഗുരുവായൂർ: ഞായറാഴ്ചയിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് 354 വിവാഹം. ഇന്നലെ വൈകിട്ട് വരെ ശീട്ടാക്കിയ കണക്കാണിത്. ചടങ്ങുകൾ സുഗമമാക്കാൻ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അന്നനുവദിക്കില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് സ്ഥിരം കല്യാണമണ്ഡപങ്ങൾക്കൊപ്പം താത്കാലികമായി രണ്ടെണ്ണവുമൊരുക്കും.

വിവാഹങ്ങൾ പുലർച്ചെ നാലിന് തുടങ്ങും. താലികെട്ടിന് ആറ് ക്ഷേത്രം കോയ്മമാരും മണ്ഡപത്തിന് സമീപം രണ്ട് വാദ്യസംഘവുമുണ്ടാകും. വിവാഹസംഘം കതെക്കേ നടയിലെ പട്ടർകുളത്തിനോട് ചേർന്നുള്ള താത്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. മുൻഗണന അനുസരിച്ച് മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കും. ഫോട്ടോ ഗ്രാഫറുൾപ്പെടെ 24 പേർക്കേ പ്രവേശനമുള്ളൂ. വിവാഹ ശേഷം തെക്കേനട വഴി മടങ്ങണം.

വിവാഹം കഴിഞ്ഞാൽ കിഴക്കേനട പന്തലിൽ ഫോട്ടോയെടുക്കാൻ അനുവദിക്കില്ല. ദീപസ്തംഭത്തിന് സമീപത്ത് നിന്നുള്ള ദർശനത്തിനും നിയന്ത്രണമുണ്ടാകും. കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിംഗ് സമുച്ചയത്തിന് പുറമെ, മമ്മിയൂർ ജംഗ്ഷന് സമീപത്തെ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനവും പാർക്കിംഗിന് സജ്ജമാക്കി.

പ്രവേശനം കൊടിമരത്തിന് സമീപത്തൂടെ

 ഭക്തരെ കൊടിമരത്തിന് സമീപം വഴി നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.
 പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ പടിഞ്ഞാറേ കോർണർ വഴി ക്യൂ കോംപ്ളക്‌സിനകത്തേക്ക് വിടും.
 ദർശന ശേഷം പടിഞ്ഞാറേ നടവഴി, തെക്കേ തിടപ്പള്ളി വാതിൽ (കൂവളത്തിന് സമീപം) വഴി മടങ്ങണം
 ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്‌സിലൂടെ കടത്തിവിടും

 ദീപസ്തംഭത്തിന് മുന്നിൽ നിന്നു തൊഴാനെത്തുന്ന ഭക്തർ ക്യൂ കോംപ്ളക്‌സിൽ പ്രത്യേക ലൈൻ വഴി കിഴക്കേ ഗോപുരത്തിന് സമീപത്തുകൂടി വരണം


Source link

Related Articles

Back to top button