SPORTS
ടൈഗേഴ്സ് ജയത്തിൽ
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് ട്വന്റി-20യിൽ ആറാംദിവസത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 18 റണ്‍സിന് ഏരീസ് കൊല്ലം സെയ്ലേഴ്സിനെ തോൽപ്പിച്ചു. ടൂർണമെന്റിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ രണ്ടാം ജയമാണ്. സ്കോർ: കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ 147/9. ഏരീസ് കൊല്ലം സെയ്ലേഴ്സ് 18.1 ഓവറിൽ 129/10.
കൊച്ചിക്കുവേണ്ടി ആനന്ദ് കൃഷ്ണനും (34 പന്തിൽ 54 ) ജോബിൻ ജോബിയും (50 പന്തിൽനിന്ന് 51) അർധസെഞ്ചുറി നേടി. ടൂർണമെന്റിൽ കൊല്ലത്തിന്റെ ആദ്യ തോൽവിയാണ്.
Source link