സാനു മാഷിന് ഗുരുധർമ്മ പ്രചരണസഭയുടെ ആദരം

ശിവഗിരി: പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊഫ.എം.കെ. സാനു മാഷിനെ ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യാപകദിനത്തിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ഗുരുധർമ്മ പ്രചരണസഭ എറണാകുളം ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ, കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ അഡ്വ.പി.എം. മധു, മാതൃസഭ കേന്ദ്രസമിതി ട്രഷറർ ഷാലി വിനയൻ, യുവജനസഭ കേന്ദ്രസമിതി ജോയിന്റ് കൺവീനർ എ.എ.അഭയ്, യുവജനസഭ ജില്ലാ വൈസ് പ്രസിഡന്റ് അനു മാധവ്, കമ്മിറ്റി അംഗം അഞ്ജയ് കെ. ലക്ഷ്മണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു .


Source link
Exit mobile version