അനന്ത്പുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഋതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യ സി, ശ്രേയസ് അയ്യറിന്റെ ഇന്ത്യ ഡിയെ നാലു വിക്കറ്റിനു തോൽപ്പിച്ചു. സ്കോർ: ഇന്ത്യ ഡി 164, 236. ഇന്ത്യ സി 168, 233/6. അതേസമയം, ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യ എയും അഭിമന്യു ഈശ്വരന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ബിയും തമ്മിലുള്ള മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്.
മൂന്നാംദിനമായ ഇന്നലെ മത്സരം അവസാനിക്കുന്പോൾ ഇന്ത്യ ബി രണ്ടാം ഇന്നിംഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 150 എന്ന നിലയിലാണ്. സ്കോർ: ഇന്ത്യ ബി 321, 150/6. ഇന്ത്യ എ 231.
Source link