ഒരു ഗോളിൽ ബ്രസീൽ
സാവോ പോളോ: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിനു ജയം. ഹോം മത്സരത്തിൽ ബ്രസീൽ 1-0ന് ഇക്വഡോറിനെ തോൽപ്പിച്ചു. 30-ാം മിനിറ്റിൽ റോഡ്രിഗോ നേടിയ ഗോളിലായിരുന്നു കാനറികളുടെ ജയം. ലൂകാസ് പക്വെറ്റയായിരുന്നു ഗോളിനുള്ള വഴി തുറന്നത്. തുടർച്ചയായ മൂന്നു തോൽവിക്കുശേഷമാണ് ബ്രസീലിന്റെ ജയം. ഇതോടെ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു സമനിലയും മൂന്നു തോൽവിയുമായി 10 പോയിന്റാണ് ബ്രസീലിന്. അർജന്റീന (18 പോയിന്റ്), ഉറുഗ്വെ (14), കൊളംബിയ (13) ടീമുകൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ബ്രസീൽ.
Source link