Site icon onlinekeralanews.com

കൊടുങ്ങല്ലൂർ ഭരണിയ്ക്കിടെ ആളുകൾ അന്വേഷിച്ച ആ മുഖം; ആരാണ് ഈ വിദേശ വനിത


കൊടുങ്ങല്ലൂർ ഭരണിയ്ക്കിടെ ചെമ്പട്ടുടുത്ത ഭക്തിയോടെ ‘തുള്ളുന്ന’ ഒരു വിദേശ യുവതിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിരവധി പേരാണ് ആരാണ് ഈ യുവതിയെന്ന് അന്വേഷിച്ച് നടക്കുന്നത്. ഒരു സ്‌പാനിഷ് വ്ലോഗറാണ് വീഡിയോയിൽ ഉള്ളതെന്നാണ് വിവരം.കൊടുങ്ങല്ലൂർ കാവിലെ ഭക്തർക്കിടയിൽ ശ്രദ്ധാകേന്ദ്രമായ ഈ വ്ലോഗറിന്റെ പേര് നിത്യാശ്രീ പൗള സെഗാര എന്നാണ്. ഭാരതീയ സംസ്കാരത്തോടും ആത്മീയതയോടും അതീവ താൽപര്യമുള്ള ഇവർ ഹെെന്ദവ ആചാരങ്ങളെയും ക്ഷേത്രങ്ങളുടെയും വീഡിയോകൾ ചിത്രീകരിച്ച് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കാറുണ്ട്. ഇതിനായാണ് ചുവന്ന സാരിയുടുത്ത് ഇവർ കൊടുങ്ങല്ലൂരിൽ എത്തിയത്. പിന്നാലെ യുവതിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയയിൽ വെെറലാകുകയായിരുന്നു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ചിലർ ഇത് യുവതിയുടെ അഭിനയമാണെന്നാണ് പറയുന്നത്.’കാവിലെ ഗാഥ’, ‘വന്ദനം മൂവി ഹീറോയിൻ ഗാഥ ലുക്ക്‌’, ‘ഇത് കഴിഞ്ഞുള്ള സിൻ വേറെ ലെവൽ ആണ് കൊടുങ്ങല്ലൂർ അമ്മ സാക്ഷി’, ‘കിട്ടി കിട്ടി. ഇതല്ലേ ഞാൻ അന്വേഷിച്ച കുട്ടി’, ‘ഇക്കൊല്ലത്തെ ഭരണി ഒരു വിദേശി കൊണ്ടു പോയി. അത്ര തന്നെ. എന്തായാലും ഞാനും ഫാൻ ഗേൾ ആയി’- ഇങ്ങനെ പോകുന്നു കമന്റുകൾ.


Source link

Exit mobile version