ന്യൂഡൽഹി : മുൻമന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് ഡയറക്‌ടറായി നിയമിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നിയമനത്തിൽ ക്രമക്കേടോ സർക്കാരിന് സാമ്പത്തിക നഷ്‌ടമോ ഇല്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടേഷൻ നിയമനം ആയിരുന്നു. ഈ നിലപാട് ഹൈക്കോടതിയും ശരിവച്ചിരുന്നു. രണ്ട് കോടതികൾക്കും പിഴവ് പറ്റിയിട്ടില്ലെന്നും അതിനാൽ ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ ബെഞ്ച് വ്യക്തമാക്കി. എസ്. മണിമേഖല എന്ന വ്യക്തിയാണ് ഹർജി നൽകിയത്.
Source link