SPORTS

ക്ലൈ​​മെ​​റ്റ് ക​​പ്പ് ഗോകുലത്തിന്


ല​​ഡാ​​ക്ക്: ഐ ​​ലീ​​ഗി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി അ​​ത്യു​​ന്ന​​ത​​ങ്ങ​​ളി​​ൽ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു… സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​​ന്ന് 11,000 അ​​ടി ഉ​​യ​​ര​​ത്തി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്ന മൈ​​താ​​ന​​ത്തു ന​​ട​​ന്ന ക്ലൈ​​മെ​​റ്റ് ക​​പ്പ് ഫൈ​​ന​​ലി​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ നാ​​ലു ഗോ​​ളി​​ന്‍റെ ജ​​യ​​ത്തോ​​ടെ​​യാ​​ണ് ഗോ​​കു​​ലം ട്രോ​​ഫി​​യി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ഹൈ​​ആ​​ൾ​​റ്റി​​റ്റ്യൂ​​ഡി​​ൽ ശ്വാ​​സം കി​​ട്ടാ​​ൻ ബു​​ദ്ധി​​മു​​ട്ടി​​യെ​​ങ്കി​​ലും കി​​രീ​​ട​​ത്തി​​ലേ​​ക്കു​​ള്ള ഗോ​​കു​​ല​​ത്തി​​ന്‍റെ യാ​​ത്ര​​യ്ക്ക് ത​​ട​​യി​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. 4-0ന് ​​ജ​​മ്മു ആ​​ൻ​​ഡ് കാ​​ഷ്മീ​​ർ ബാ​​ങ്ക് എ​​ഫ്സി​​യെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഗോ​​കു​​ലം കേ​​ര​​ള കീ​​ഴ​​ട​​ക്കി​​യ​​ത്. 2024-25 സീ​​സ​​ണി​​ൽ ഗോ​​കു​​ല​​ത്തി​​ന്‍റെ ക​​ന്നി ട്രോ​​ഫി​​യാ​​ണ്. ക്ലൈ​​മെ​​റ്റ് ക​​പ്പ് ട്രോ​​ഫി കേ​​ര​​ള സം​​ഘം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യം. 23-ാം മി​​നി​​റ്റി​​ൽ ഡി​​ഫെ​​ൻ​​ഡ​​ർ മ​​ഷൂ​​റി​​ന്‍റെ ലോം​​ഗ് റേ​​ഞ്ച് റോ​​ക്ക​​റ്റ് ഗോ​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഗോ​​കു​​ലം അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​ത്.

34-ാം മി​​നി​​റ്റി​​ൽ ജെ&​​കെ ബാ​​ങ്ക് സെ​​ൽ​​ഫ് ഗോ​​ളി​​ലൂ​​ടെ ഗോ​​കു​​ല​​ത്തി​​ന്‍റെ ലീ​​ഡ് വ​​ർ​​ധി​​പ്പി​​ച്ചു. 46-ാം മി​​നി​​റ്റി​​ൽ ത​​ർ​​പു​​യ​​യും 87-ാം മി​​നി​​റ്റി​​ൽ വ​​സിം ജാ​​വേ​​ദും ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ ഗോ​​കു​​ലം 4-0ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. ഈ ​​മാ​​സം ഒ​​ന്നി​​നാ​​രം​​ഭി​​ച്ച ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യാ​​ണ് ഗോ​​കു​​ലം കി​​രീ​​ട​​വു​​മാ​​യി നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്ന​​ത്. സ്കാ​​ൽ​​സാ​​ങ്‌​ലിം​​ഗ് എ​​ഫ്സി​​യെ 8-1 ന് ​​ത​​ക​​ർ​​ത്താ​​ണ് ഗോ​​കു​​ലം കി​​രീ​​ട​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ജെ & ​​കെ ബാ​​ങ്കി​​നെ​​തി​​രേ 2-0 ന് ​​വി​​ജ​​യി​​ച്ചി​​രു​​ന്നു. സെ​​മി​​യി​​ൽ 4-2നു പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ ല​​ഡാ​​ക്ക് എ​​ഫ്സി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.


Source link

Related Articles

Back to top button