യുദ്ധഭൂമിക കീഴടക്കിയാല്‍ വൈറ്റ്ഹൗസ് പിടിക്കാം


വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി​​​യി​​​ല്‍നി​​​ന്ന് പി.​​​ടി. ചാ​​​ക്കോ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ 50 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും ഫ​​​ല​​​ത്തി​​​ല്‍ ഏ​​ഴു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് നി​​​ര്‍ണാ​​​യ​​​കം. ചാ​​​ഞ്ചാ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ അ​​​ഥ​​​വാ ബാ​​​റ്റി​​​ല്‍ഗ്രൗ​​​ണ്ട് സ്റ്റേ​​​റ്റ്‌​​​സ് എ​​ന്നും പ​​​ര്‍പ്പി​​​ള്‍ സ്റ്റേ​​​റ്റ്‌​​​സ് എ​​​ന്നു​​മാ​​ണി​​​വ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ പാ​​​ര്‍ട്ടി​​​ക്കും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക്ക് പാ​​​ര്‍ട്ടി​​​ക്കും തു​​​ല്യ സാ​​​ധ്യ​​​ത​​​യാ​​​ണി​​​വി​​​ടെ. അ​​​രി​​​സോ​​​ണ, ജോ​​​ര്‍ജി​​​യ, മി​​​ഷി​​​ഗ​​​ണ്‍, നെ​​​വാഡ, നോ​​​ര്‍ത്ത് ക​​​രോ​​​ളൈന, പെ​​​ന്‍സി​​​ല്‍വേനി​​​യ, വി​​​സ്‌​​​കോ​​​ണ്‍സി​​​ന്‍ എ​​​ന്നി​​​വ​​​യാ​​​ണി​​​വ. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ നോ​​​ര്‍ത്ത് ക​​​രോ​​​ളി​​​ന​​​യി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ട്രം​​​പി​​​നു ലീ​​​ഡ്. മ​​​റ്റു ആ​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​യ ലീ​​​ഡെ​​​ടു​​​ത്താ​​​ണ് ബൈ​​​ഡ​​​ന്‍ 2020ല്‍ ​​​അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ത്. 43 സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ഏ​​​താ​​​ണ്ട് തു​​​ട​​​ര്‍ച്ച​​​യാ​​​യി ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പാ​​​ര്‍ട്ടി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​യാ​​​ണ്. ചു​​​വ​​​ന്ന നി​​​റം റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കും നീ​​​ല നി​​​റം ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കു​​​മാ​​​ണ്. ചു​​​വ​​​പ്പും നീ​​​ല​​​യും ചേ​​​ര്‍ന്ന പ​​​ര്‍പ്പി​​​ള്‍ നി​​​റ​​​മാ​​​ണ് ചാ​​​ഞ്ചാ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്ക്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ 24 കോ​​​ടി വോ​​​ട്ട​​​ര്‍മാ​​​രി​​​ല്‍ അ​​ഞ്ചു കോ​​​ടി​​​യോ​​​ളം വ​​​രു​​​ന്ന ഇ​​​വ​​​രാ​​​ണ് നി​​​ര്‍ണാ​​​യ​​​ക ശ​​​ക്തി. ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ 270 ഇ​​​ല​​​ക്‌​​ട​​റ​​ല്‍ വോ​​​ട്ടു​​​ക​​​ളി​​​ല്‍ 89 വോ​​​ട്ടു​​​ക​​​ളാ​​​ണ് ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. ക​​​മ​​​ല ഹാ​​​രി​​​സും ഡോ​​​ണ​​​ള്‍ഡ് ട്രം​​​പും ഇ​​​ഞ്ചോ​​​ടി​​​ഞ്ച് പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണി​​​വി​​​ടെ.

ജോ​​​ര്‍ജി​​​യ (16 വോ​​​ട്ട്): ബൈ​​​ഡ​​​ന്‍ 0.2 ശ​​ത​​മാ​​നം എ​​​ന്ന ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വോ​​​ട്ടി​​​ന് ജ​​​യി​​​ച്ച സം​​​സ്ഥാ​​​നം. നേ​​​രി​​​യ വി​​​ജ​​​യ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തി​​​ന് ട്രം​​​പി​​​ന്‍റെ പേ​​​രി​​​ല്‍ ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ണ്ട്. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ മൂ​​​ന്നി​​​ലൊ​​​ന്ന് ആ​​​ഫ്രി​​​ക്ക​​​ന്‍- അ​​​മേ​​​രി​​​ക്ക​​​ക്കാ​​രാ​​​ണ്. ക​​​മ​​​ല ഹാ​​​രി​​​സി​​ന്‍റെ സ്ഥാ​​​നാ​​​ര്‍ഥിത്വം ഇ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കി. അ​​​രി​​​സോ​​​ണ (11 വോ​​​ട്ട്): വെ​​​റും 0.3 ശ​​ത​​മാ​​നം ലീ​​​ഡാ​​​ണ് ബൈ​​​ഡ​​​നു ല​​​ഭി​​​ച്ച​​​ത്. മെ​​​ക്‌​​​സി​​​ക്കോ​​​യു​​​മാ​​​യി നീ​​​ണ്ട അ​​​തി​​​ര്‍ത്തി പ​​​ങ്കി​​​ടു​​​ന്ന അ​​​രി​​​സോ​​​ണ​​​യി​​​ല്‍ കു​​​ടി​​​യേ​​​റ്റ​​​മാ​​​ണ് ക​​​ത്തു​​​ന്ന വി​​​ഷ​​​യം. വി​​​സ്‌​​​കോ​​​ണ്‍സി​​​ന്‍ (10 വോ​​​ട്ട്): ബൈ​​​ഡ​​​ന് 0.6 ശ​​ത​​മാ​​നം ലീ​​​ഡ് മാ​​​ത്രം. പെ​​​ന്‍സി​​​ല്‍വേനി​​​യ (19 വോ​​​ട്ട്): തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ല്‍ ട്രം​​​പി​​​നു വെ​​​ടി​​​യേ​​​റ്റ സ്ഥ​​​ലം. സ്വ​​​ന്തം ജ​​​ന്മ​​​സ്ഥ​​​ല​​​മാ​​​യി​​​ട്ടും പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ന് 1.2 ശ​​ത​​മാ​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ലീ​​​ഡ്. നോ​​​ര്‍ത്ത് ക​​​രോളൈന (16 വോ​​​ട്ട്): ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ട്രം​​​പ് 1.3 ശ​​ത​​മാ​​നം ലീഡ് നേ​​​ടി ജ​​​യി​​​ച്ച സം​​​സ്ഥാ​​​നം. നെ​​​വാഡ (ആറ് വോ​​​ട്ട്): ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ക്കാ​​​ര്‍ ഏ​​​റെ​​​യു​​​ള്ള ഇ​​​വി​​​ടെ ട്രം​​​പി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന മേ​​​ല്‍ക്കൈ ക​​​മ​​​ല ഹാ​​​രി​​​സ് രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ ഉ​​​ല​​​ഞ്ഞി​​​ട്ടു​​​ണ്ട്. ബൈ​​​ഡ​​​ന് 2.4 ശ​​ത​​മാ​​നം വോ​​​ട്ടാ​​​യി​​​രു​​​ന്നു ലീ​​​ഡ്. മി​​​ഷി​​​ഗ​​​ണ്‍ (15 വോ​​​ട്ട്): അ​​​റ​​​ബ്- അ​​​മേ​​​രി​​​ക്ക​​​ന്‍സ് ഏ​​​റെ​​​യു​​​ള്ള മി​​​ഷി​​​ഗ​​​ണി​​​ല്‍ ഗാ​​​സ​​​യി​​​ലെ സം​​​ഘ​​​ര്‍ഷ​​​മാ​​​ണ് പ്ര​​​ധാ​​​ന വി​​​ഷ​​​യം. ബൈ​​​ഡ​​​ന് 2.8 ശ​​ത​​മാ​​ന​​മാ​​​യി​​​രു​​​ന്നു ലീ​​​ഡ്.


Source link
Exit mobile version