കേരള സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്സിക്കു ജയം


കൊ​ച്ചി: കേ​ര​ള സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ ഡ​ബി​ൾ സൂ​പ്പ​റാ​യി മ​ല​പ്പു​റം എ​ഫ്സി. ആ​തി​ഥേ​യ​രാ​യ ഫോ​ഴ്സ കൊ​ച്ചി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​ന് മ​ല​പ്പു​റം എ​ഫ്സി കീ​ഴ​ട​ക്കി ലീ​ഗി​ലെ ആ​ദ്യ​ജ​യം സ്വ​ന്ത​മാ​ക്കി. സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ പെ​ഡ്രോ മാ​ൻ​സി​യും ഫ​സ​ലു റ​ഹ്‌​മാ​നും മ​ല​പ്പു​റ​ത്തി​നാ​യി ല​ക്ഷ്യം ക​ണ്ടു. ആ​ർ​ത്തി​ര​ന്പു​ന്ന കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ക​ളി തു​ട​ങ്ങി മൂ​ന്നാം മി​നി​റ്റി​ൽ ഫോ​ഴ്സ കൊ​ച്ചി​യു​ടെ പ്ര​തി​രോ​ധ​ക്കോ​ട്ട ത​ക​ർ​ത്ത് മ​ല​പ്പു​റം വ​ല കു​ലു​ക്കി. ഇ​ട​തു​വിം​ഗി​ലേ​ക്കെ​ത്തി​യ പ​ന്ത് കോ​ർ​ണ​റി​ന് സ​മീ​പ​ത്തു​നി​ന്ന് ഫ​സ​ലു റ​ഹ്‌​മാ​ൻ പെ​നാ​ൽ​റ്റി ബോ​ക്സി​ലേ​ക്ക് തൊ​ടു​ത്തു​വി​ട്ടു. കാ​ത്തു​നി​ന്ന പെ​ഡ്രോ മാ​ൻ​സി ത​ല കൊ​ണ്ട് പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. കൊ​ച്ചി​യു​ടെ ഗോ​ൾ​കീ​പ്പ​ർ​ക്കും ര​ണ്ട് പ്ര​തി​രോ​ധ​താ​ര​ങ്ങ​ൾ​ക്കും കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​തോ​ടെ സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ലെ ആ​ദ്യ ഗോ​ൾ​നേ​ട്ടം സ്പാ​നി​ഷു​കാ​ര​ന്‍റെ പേ​രി​ലാ​യി.

ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ കൊ​ച്ചി ഉ​ണ​ർ​ന്നു ക​ളി​ച്ചു. ക​ളി​യു​ടെ 16-ാം മി​നി​റ്റി​ൽ സ​മ​നി​ല​യ്ക്കു​ള്ള അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ആ​തി​ഥേ​യ​ർ​ക്ക​തു മു​ത​ലാ​ക്കാ​നാ​യി​ല്ല. ഗോ​ളി​നാ​യു​ള്ള നി​ജോ ഗി​ൽ​ബെ​ർ​ട്ടി​ന്‍റെ ശ്ര​മം മ​ല​പ്പു​റം ഗോ​ളി മി​ഥു​ൻ കൈ​യി​ലൊ​തു​ക്കി. 40-ാം മി​നി​റ്റി​ൽ മ​ല​പ്പു​റം ലീ​ഡു​യ​ർ​ത്തി. ആ​ദ്യ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ ഫ​സ​ലു റ​ഹ്‌​മാ​ന്‍റെ വ​ക​യാ​യി​രു​ന്നു ര​ണ്ടാം ഗോ​ൾ. ആ​ദ്യ പ​കു​തി​ക്കു പി​രി​യും മു​ന്പ് കൊ​ച്ചി​ക്ക് ഗോ​ൾ നേ​ടാ​ൻ വീ​ണ്ടും അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും പ​ഴാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ കൊ​ച്ചി ആ​ക്ര​മി​ച്ചെ​ങ്കി​ലും മ​ല​പ്പു​റ​ത്തി​ന്‍റെ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നാ​യി​ല്ല. 4-3-3 ശൈ​ലി​യി​ലാ​ണ് മ​ല​പ്പു​റം പ​ട​യെ പ​രി​ശീ​ല​ക​ൻ ജോ​ണ്‍ ഗ്രി​ഗ​റി ഇ​റ​ക്കി​യ​ത്.


Source link
Exit mobile version