KERALAMLATEST NEWS

ജനനേന്ദ്രിയത്തിൽ കമ്പി കയറ്റിയുൾപ്പെടെ ക്രൂരമായി പീ‌ഡിപ്പിച്ചു, ലൈംഗിക അടിമയാക്കിയെന്ന വെളിപ്പെടുത്തലുമായി നടി

തിരുവനന്തപുരം: മലയാള സിനിമയിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നും മോശമായി പെരുമാറിയ നടന്റെ പേര് ഹേമ കമ്മിറ്റി റിപ്പോ‌ർട്ടിലുണ്ടെന്നും മുൻകാല നടി സൗമ്യ. ലക്ഷ്മി രാമകൃഷ്ണന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

‘മകളെ സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് തമിഴ് സംവിധായകൻ പിതാവിനെ സമീപിക്കുകയായിരുന്നു. ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ സംവിധായകന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നി. ദരിദ്ര കുടുംബമായിരുന്നു എന്റേത്. സിനിമയിലെ റോളിനായി നിരന്തരം പണം മുടക്കിയതായി അയാൾ പറഞ്ഞു. കടം വീട്ടാൻ മറ്റ് വഴിയില്ലാതെ അഭിനയിക്കേണ്ടി വന്നു.

സ്വന്തം മകളെപ്പോലെയാണ് കാണുന്നതെന്ന് അയാൾ പറഞ്ഞിരുന്നു. മകൾ അയാൾക്കുനേരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. എന്നാലത് കള്ളമാണെന്നാണ് അയാൾ പറഞ്ഞത്. ഒരു വർഷത്തോളം അയാളെന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. പലതവണ ശ്രമം നടത്തി ഒടുവിൽ അയാൾ ബലാത്സംഗം ചെയ്തു. ജനനേന്ദ്രിയത്തിൽ കമ്പി കയറ്റിയതുൾപ്പെടെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയായി. ഒരു വർഷത്തോളം അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നു. അതിനായുള്ള തന്ത്രങ്ങളായിരുന്നു അയാൾ നിരന്തരം പ്രയോഗിച്ചത്.

നിരവധി സംവിധായകരും നടന്മാരും ടെക്‌നീഷ്യന്മാരും ലൈംഗികമായി ദുരുപയോഗം ചെയ്തു. മലയാള സിനിമയിൽ നിന്നും പീഡനം നേരിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം ആരോപണ വിധേയനായ സഹനടനും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. പീഡന പരമ്പരയിൽ നിന്ന് കരകയറാൻ 30 കൊല്ലം വേണ്ടിവന്നു. സ്വന്തം സുരക്ഷ കണക്കിലെടുത്താണ് സംവിധായകന്റെ പേര് പുറത്തുപറയാത്തത്’- സൗമ്യ വ്യക്തമാക്കി.


Source link

Related Articles

Back to top button