ബൈക്കിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

ചാലക്കുടി: പരിയാരം കൊന്നക്കുഴിയിൽ ബൈക്കിൽ മദ്യം വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് ഇൻസ്‌പെക്ടർ സി.യു.ഹരീഷ് അറസ്റ്റ് ചെയ്തു. പരിയാരം പെല്ലിശ്ശേരി വീട്ടിൽ ആന്റണി ഡേവീസാണ് (43) അറസ്റ്റിലായത്. ബൈക്കും ചാക്കിനുള്ളിലായി സൂക്ഷിച്ചിരുന്ന 29 കുപ്പികളിലെ 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആവശ്യക്കാരെ ഫോണിൽ ബന്ധപ്പെട്ട് വീടുകളിൽ മദ്യമെത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. അനധികൃത മദ്യ വിൽപ്പന നടത്തിയതിന് ഇയാളുടെ പേരിൽ ചാലക്കുടി എക്‌സൈസിലും പൊലീസിലും മറ്റ് കേസുകളുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഹരീഷ് കുമാർ പുത്തില്ലം, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജെയ്‌സൺ ജോസ്, കെ.എൻ.സുരേഷ്, എൻ.യു.ശിവൻ, മുഹമ്മദ് ഷാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Source link