വെടിയുണ്ടയേറ്റ പാടുകൾ; റഷ്യൻ ചാരത്തിമിം​ഗിലമെന്ന് സംശയിക്കുന്ന ‘വാൽഡിമിറി’നെ വെടിവെച്ചുകൊന്നതോ?


സ്റ്റാവഞ്ചര്‍ (നോര്‍വേ): റഷ്യൻ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗിലമായ ‘വാൽഡിമിറി’നെ വെടിവെച്ച് കൊന്നതാണെന്ന ആരോപണവുമായി മൃ​ഗസംരക്ഷണ സംഘടനകൾ. തിമിംഗലത്തിന്റെ ശരീരത്തില്‍ നിരവധി വെടിയുണ്ടകളേറ്റ മുറിവുകളുണ്ടായിരുന്നുവെന്ന് ആരോപിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും നോവ, വണ്‍ വെയില്‍ തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.വാൽഡിമിറിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിമിംഗിലത്തിനേർക്ക് ആക്രമണം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വണ്‍ വെയില്‍ സംഘടനയുടെ തലവന്‍ റെജിന ക്രോസ്ബി പറഞ്ഞു.


Source link

Exit mobile version