CINEMA

4 മക്കളിൽ രണ്ടാമത്തെ മകള്‍: ദിയയുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാർ പറയുന്നു

4 മക്കളിൽ രണ്ടാമത്തെ മകള്‍: ദിയയുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാർ പറയുന്നു | Krishna Kumar Diya Krishna

4 മക്കളിൽ രണ്ടാമത്തെ മകള്‍: ദിയയുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാർ പറയുന്നു

മനോരമ ലേഖകൻ

Published: September 07 , 2024 11:53 AM IST

1 minute Read

ദിയ കൃഷ്ണയുടെ വിവാഹച്ചടങ്ങിൽ നിന്നും

മകള്‍ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയെന്ന് കൃഷ്ണകുമാർ പറയുന്നു.
‘‘ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്. നടന്നതും, നടക്കുന്നതും, നടക്കാൻ പോകുന്നതും. പെണ്മക്കളെ ശാക്തീകരിക്കാൻ, അവർക്കു സ്വാതന്ത്ര്യം നൽകാൻ, നമുക്ക് ശരിയെന്നു തോന്നിയ കാര്യങ്ങൾ അവരിലേക്ക് പകർന്ന് നൽകാൻ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസ്സിൽ തോന്നി. 

നമ്മൾ പറഞ്ഞുകൊടുത്തത് കുറച്ചൊക്കെ അവർ മനസ്സിലാക്കി.. ബാക്കി അവർ, അവരുടെ ജീവിത അനുഭവത്തിൽ നിന്നും നേടിയെടുത്തു. അവർ അവരുടെ ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു…. ദൈവാനുഗ്രഹം കൂടി വന്നപ്പോൾ അവർക്കു സ്വന്തംകാലിൽ നിൽക്കാനുള്ള കെൽപ്പും പ്രകൃതി ഒരുക്കി കൊടുത്തു.

4 മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ (Ozy) വിവാഹം കഴിഞ്ഞപ്പോൾ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയി. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസ്സും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാൻ മാത്രമാണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത്. ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപ്പെടുന്ന എല്ലാ സഹോദരങ്ങൾക്കും, ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു… ഒരിക്കൽ കൂടി നന്ദി.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.

English Summary:
Krishna Kumar About Diya Krishna’s Wedding

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-diya-krishnakumar mo-entertainment-common-malayalammovienews mo-celebrity-celebritywedding 4ltt0igp4pthtp6bb48vltdtaq f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-krishnakumar


Source link

Related Articles

Back to top button