KERALAMLATEST NEWS

അപ്രതീക്ഷിത ദുരന്തം, ഞെട്ടലോടെ നാട്ടുകാർ

തിരുവനന്തപുരം: രണ്ടുപേർ ഇൻഷ്വറൻസ് ഏജൻസിയിൽ വെന്തുമരിച്ചെന്ന വാർത്തയിൽ അമ്പരപ്പ് മാറാതെ പാപ്പനംകോട്ടെ ജനങ്ങൾ. ജംഗ്ഷനിലെ സുലൈമാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായപ്പോൾ പ്രദേശവാസികളും ഓട്ടോഡ്രൈവർമാരും നടത്തിയ ഇടപെടലാണ് തീ മറ്റ്‌ കടകളിലേക്ക്‌ പടരുന്നത്‌ തടഞ്ഞത്.

സമീപത്തെ വീട്ടിൽ നിന്ന് ഹോസ് വഴി വെള്ളമെടുത്ത് ബക്കറ്റിലും പാത്രങ്ങളിലും നിറച്ചാണ് സ്ഥാപനത്തിലേക്ക് ഒഴിച്ചത്. പിന്നാലെ എത്തിയ ഫയർഫോഴ്സ് കാൽമണിക്കൂറിനകം പൂർണമായും തീയണച്ചു. വാർത്ത പരന്നതോടെ അവിടേക്ക് ആൾക്കൂട്ടം ഒഴുകിയെത്തിയത് പാപ്പനംകോട്ട് ഗതാഗതക്കുരുക്കുണ്ടാക്കി. രാവിലെ നീല സ്‌കൂട്ടറിലെത്തിയ വൈഷ്ണയുടെ മരണവാർത്തയറിഞ്ഞ പലരുടെയും തൊണ്ടയിടറി. മരിച്ച മറ്റൊരാൾ പോളിസി അടയ്‌ക്കാനെത്തിയ ആരെങ്കിലുമായിരിക്കുമെന്ന സംശയം ഉയർന്നു. 90 ശതമാനവും ശരീരം കത്തിക്കരിഞ്ഞതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.

മന്ത്രിമാരായ വി.ശിവൻകുട്ടി,കെ.രാജൻ,ജി.ആർ.അനിൽ,സിറ്റി പൊലീസ്‌ കമ്മിഷണർ ജി.സ്‌പർജൻകുമാർ,ജില്ലാ കളക്ടർ അനുകുമാരി,ഡെപ്യൂട്ടി മേയർ പി.കെ.രാജു,മറ്റ്‌ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. തീപിടിത്തത്തെക്കുറിച്ച്‌ റീജിയണൽ ഫയർഓഫീസർ അബ്ദുൾ റഷീദ്‌,ജില്ലാഫയർ ഓഫീസർ സൂരജ്‌ എന്നിവർ ചേർന്ന്‌ റിപ്പോർട്ട്‌ നൽകും. ഫോർട്ട് അസി.കമ്മിഷണർ പ്രസാദ്,നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മൃതദേഹങ്ങൾ ഇന്ന് ഇൻക്വസ്റ്റ് നടപടികൾ നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിക്കും.

സംഭവം ഇങ്ങനെ

രാവിലെ 9.30 – വൈഷ്‌ണ ഇൻഷ്വറൻസ് സ്ഥാപനത്തിലെത്തുന്നു
1.15 – ആരോ ഒരാൾ മുകളിലേക്ക് കയറിപ്പോകുന്നു

1.30 – ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി,​ ഗ്ലാസ് ചില്ലുകൾ പുറത്തേക്ക്

ചിതറിത്തെറിക്കുന്നു. തീയും പുകയും ഉയരുന്നു. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുന്നു.

1.35 – നാട്ടുകാർ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുന്നു

2- ഫയർഫോഴ്സെത്തി

2.15 – ഫയർഫോഴ്സ് പൂർണമായും കെടുത്തി.

2.30 – ഓഫീസിൽ കയറി വൈഷ്ണയുടെ കത്തിക്കരിഞ്ഞ മൃതദേഹം

ഉദ്യോഗസ്ഥർ സ്ട്രെച്ചറിൽ പുറത്തെടുത്തു

2.45 – രണ്ടാമത്തെ മൃതദേഹവും പുറത്തെടുത്തു
4- കയറിപ്പോയത് പുരുഷനാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു
4.15 : വൈഷ്ണയുടെ സഹോദരൻ വിഷ്ണുവിനെ മോർച്ചറിയിലെത്തിച്ച്

മൃതദേഹം തിരിച്ചറിയുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌തു
5- ഭർത്താവ് ബിനു മുമ്പ് സ്ഥാപനത്തിലെത്തി ബഹളമുണ്ടാക്കിയതായി വൈഷ്ണ പറഞ്ഞെന്ന് വിഷ്‌ണു

നൽകിയ മൊഴിയെ തുടർന്ന് ബിനുവിനെ പൊലീസ് തെരയുന്നു. ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫ്.

രാത്രി വൈകിയും അന്വേഷണം


Source link

Related Articles

Back to top button