SPORTS
ലീഡുമായി ഇന്ത്യ ഡി
അനന്തപുർ: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ലീഡുമായി ഇന്ത്യ ഡി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡി എട്ടു വിക്കറ്റിന് 206 റണ്‍സ് എന്ന നിലയിലാണ്. രണ്ടു വിക്കറ്റുകൾ കയ്യിലിരിക്കേ 202 റണ്‍സിന്റെ ലീഡാണ് നേടിയത്. ഇന്ത്യ ഡിയുടെ രണ്ടാം ഇന്നിംഗ്സിന് ക്യാപ്റ്റൻ ശ്രേയസ്് അയ്യർ (54), ദേവ്ദത്ത് പടിക്കൽ (56), റിക്കി ബുയി (44) എന്നിവരുടെ പ്രകടനമാണ് കരുത്തായത്. സ്കോർ: ഇന്ത്യ ഡി 164, 206/8. ഇന്ത്യ സി 168. ഇന്ത്യ ബി 321, ഇന്ത്യ എ 134/2.
Source link