ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിൾസ് ഫൈനലിൽ അരീന സബലെങ്ക-ജെസിക്ക പെഗുല പോരാട്ടം. ഞായറാഴ്ചയാണ് ഫൈനൽ. രണ്ടാം സീഡ് താരം ബലാറൂസിന്റെ സബലെങ്കയുടെ ഈ വർഷത്തെ രണ്ടാമത്തെ ഫൈനലാണ്. സെമിയിൽ സബലെങ്ക യുഎസിന്റെ എമ്മ നവാരോയെ 6-3, 7-6(7-2)ന് പരാജയപ്പെടുത്തി. ആറാം സീഡുകാരിയായ യുഎസിന്റെ പെഗുല ചെക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്; 1-6, 6-4, 6-2. അമേരിക്കൻ താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് ഫൈനലാണ്.
Source link