ഡ്രൈ ഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും, ഇളവ് വിനോദസഞ്ചാര മേഖലയിൽ , മദ്യനയത്തിന് അംഗീകാരം നൽകി സി പി എം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും. അതേസമയം വിനോദ സഞ്ചാര മേഖലയിൽ ഡ‌്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിനായി മുൻകൂർ അനുമതി വാങ്ങണം. ഇതുൾപ്പെടുന്ന മദ്യനയത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. ഇതനുസരിച്ച് വിനോദ സഞ്ചാര മേഖലകളിൽ നടക്കുന്ന യോഗങ്ങൾ, വിവാഹങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയവയി? മദ്യം വിളമ്പാനാണ് അനുമതി നൽകിയത്. ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങണം.ഈ മാസം നടക്കുു്ന എൽ.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസം പകുതിയോടെ നിലവിൽ വരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല. ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്നും ഡ്രൈ ഡേ പിന്‍വലിച്ചാല്‍ 12 അധികപ്രവൃത്തി ദിനങ്ങള്‍ കിട്ടുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നാം തീഒയതിയിലെ അവധി തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് നയം രൂപീകരിച്ചിരിക്കുന്നത്.
Source link