കൊച്ചി: തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും തമ്മില്‍ ബന്ധിപ്പിച്ച് യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ആര്. ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് എറണാകുളം മുട്ടത്തെ എസ്സിഎംഎസ് സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ സംഘടിപ്പിച്ച ‘ആസ്പയര് 2024’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. അസാപ് കേരള ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഉഷ ടൈറ്റസ് അസാപ് കേരളയുടെ വിവിധ സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങില്‍ അസാപ് കേരളയും ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഇന്റേണ്‍ഷിപ് പ്ലേസ്മെന്റ് ധാരണാപത്രം കൈമാറി.

Source link