വിലക്കുറവുമായി 5,424 സർക്കാർ ഓണച്ചന്തകൾ

തിരുവനന്തപുരം: ഓണത്തിന് വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്ത് തുറക്കുന്നത് 5,424 ഓണച്ചന്തകൾ. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നിവയുടേതാണിവ. സപ്ലൈകോയും കൺസ്യൂമർ ഫെഡും അരി ഉൾപ്പെടെ 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിലും ബാക്കിയുള്ളവ 10-30% വരെ വിലക്കുറവിലുമാണ് വിൽക്കുന്നത്.

ഹോർട്ടികോർപ്പിൽ പച്ചക്കറികൾക്ക് 30% വരെ വിലക്കുറവുണ്ടാകും. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10% അധികവില നൽകി കർഷകരിൽ നിന്നാണ് ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിക്കുന്നത്.

സപ്ലൈകോ ജില്ലാ വിപണന കേന്ദ്രങ്ങൾ ഇന്നലെ തുറന്നു. ഇന്നത്തോടെ ശേഷിക്കുന്നവ തുറക്കും. ഔട്ട്‌ലെറ്റുകളിലും വിലക്കുറവ് ഉറപ്പാക്കും. കൺസ്യൂമർ ഫെഡ് ഓണവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. മറ്റു കേന്ദ്രങ്ങൾ ഇന്നു തുറക്കും. ഹോർട്ടികോർപ്പിന്റേത് 11 മുതലാണ്. ഓണവിപണികളെല്ലാം ഉത്രാട ദിനമായ 14 വരെയുണ്ടാകും.

ഓണവിപണികൾ

സപ്ലൈകോ

ജില്ലാതല ഫെയറുകൾ…………. 14

താലൂക്കു തലത്തിൽ……………..280

ഔട്ട്ലെറ്റുകൾ………………………. 1630

കൺസ്യൂമർഫെഡ്

സ്വന്തം ഫെയറുകൾ………………………… 170

സഹകരണ സംഘങ്ങളുമായി

ചേർന്ന്……………………………………………. 1330

ഹോർട്ടികോർപ്പ്

ആകെ………………………………………………. 2000

കൃഷിവകുപ്പ്……………………………………….1076

വി.എഫ്.പി.സി.കെ…………………………… 160

വി​ല​ക്ക​യ​റ്റം​ ​കു​റ​യ്ക്കാ​നു​ള്ള​ ​സ​ർ​ക്കാർ
ഇ​ട​പെ​ട​ൽ​ ​ഫ​ല​പ്ര​ദം​-​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​നി​റു​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​പ​ണി​ ​ഇ​ട​പെ​ട​ൽ​ ​സ​ഹാ​യി​ച്ച​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ഓ​ണം​ ​സ​ഹ​ക​ര​ണ​ ​വി​പ​ണി​യു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വി​ല​ക്ക​യ​റ്റം​ ​കു​റ​വു​ള്ള​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​ ​വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​ ​നി​റു​ത്താ​ൻ​ 14,000​ ​കോ​ടി​ ​രൂ​പ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ചെ​ല​വി​ട്ട​ത്.
1500​ ​ഓ​ണ​ച്ച​ന്ത​ക​ളാ​ണ് ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലെ​ 166​ ​ത്രി​വേ​ണി​ ​സ്റ്റോ​റു​ക​ൾ,​ 24​ ​മൊ​ബൈ​ൽ​ ​ത്രി​വേ​ണി​ ​സ്റ്റോ​റു​ക​ൾ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​കു​റ​ഞ്ഞ​വി​ല​യ്ക്ക് ​സാ​ധ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​നീ​തി​ ​സ്റ്റോ​റു​ക​ൾ​ ​വ​ഴി​യും​ ​സാ​ധ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ത്രി​വേ​ണി​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​ആ​ന്റ​ണി​ ​രാ​ജു​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ചെ​യ​ർ​മാ​ൻ​ ​എം.​ ​മെ​ഹ​ബൂ​ബ്,​ ​സ​ഹ​ക​ര​ണ​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​സ​ജി​ത്ബാ​ബു,​ ​സ​ഹ​ക​ര​ണ​ ​ആ​ഡി​റ്റ് ​ഡ​യ​റ​ക്ട​ർ​ ​ഷെ​റി​ൻ,​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഓ​ണ​ച്ച​ന്ത​:​ ​സ​ർ​ക്കാർ
ഏ​ജ​ൻ​സി​ക​ളി​ൽ​ ​ര​ണ്ടു​വില

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ഓ​ണ​ച്ച​ന്ത​ക​ളി​ൽ​ ​ചി​ല​ ​ഇ​ന​ങ്ങ​ൾ​ക്ക് ​സ​പ്ളൈ​കോ​യി​ലും​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ലും​ ​ര​ണ്ടു​ ​വി​ല.​ ​പ​ഞ്ച​സാ​ര,​ ​തു​വ​ര​പ്പ​രി​പ്പ്,​ ​മ​ട്ട​അ​രി,​ ​കു​റു​വ​ ​അ​രി​ ​എ​ന്നീ​ ​സ​ബ്സി​ഡി​ ​സാ​ധ​ന​ങ്ങ​ൾ​ക്ക് ​സ​പ്ളൈ​കോ​യെ​ക്കാ​ൾ​ ​വി​ല​ക്കു​റ​വാ​ണ് ​ക​ൺ​സ്യൂ​ർ​ ​ഫെ​ഡി​ൽ.​ ​എ​ന്നാ​ൽ,​ ​ചെ​റു​പ​യ​ർ,​ ​മു​ള​ക് ​എ​ന്നി​വ​യ്ക്ക് ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ൽ​ ​കൂ​ടു​ത​ലാ​ണ്.​ ​മ​റ്റി​ന​ങ്ങ​ൾ​ക്ക് ​ര​ണ്ടി​ട​ത്തും​ ​ഒ​രേ​ ​വി​ല​യാ​ണ്.

പാ​യ്ക്കു​ ​ചെ​യ്ത​വ​യ്ക്ക് 5​%​ ​ജി.​എ​സ്.​ടി​യും​ ​പാ​യ്ക്കിം​ഗ് ​ചാ​ർ​ജും​ ​കൂ​ടി​ ​ചേ​രു​മ്പോ​ഴാ​ണ്
പ​ഞ്ച​സാ​ര​യ്ക്കും​ ​തു​വ​ര​പ്പ​രി​പ്പി​നും​ ​വി​ല​ ​കൂ​ടി​യ​തെ​യെ​ന്നാ​ണ് ​സ​പ്ളൈ​കോ​ ​വി​ശ​ദീ​ക​ര​ണം.​ ​എ​ന്നാ​ൽ,​ ​ക​ൺ​സ്യൂ​ർ​ഫെ​‌​ഡ് ​ഇ​വ​യു​ടെ​ ​വി​ല​ ​കൂ​ട്ടി​യി​ല്ല.​ ​ഓ​ണം​ ​ഫെ​യ​ർ​ ​ആ​രം​ഭി​ക്കു​ന്ന​തി​നു​ ​മു​മ്പു​ ​ത​ന്നെ​ ​പ​ഞ്ച​സാ​ര,​ ​തു​വ​ര​പ്പ​രി​പ്പ്,​ ​മ​ട്ട​അ​രി,​ ​കു​റു​വ​ ​അ​രി​ ​എ​ന്നി​വ​യു​ടെ​ ​വി​ല​ ​സ​പ്ലൈ​കോ​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.

സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യും​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കാ​നു​ള്ള​ ​തു​ക​ ​വൈ​കി​യ​തു​മാ​ണ് ​സ​പ്ലൈ​കോ​യ്ക്ക് ​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കേ​ണ്ടി​ ​വ​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.​ ​എ​ന്നാ​ൽ,​ ​സ​പ്ളൈ​കോ​യു​മാ​യി​ ​വി​ല​ ​ഏ​കീ​ക​ര​ണ​ത്തി​ന് ​ഇ​വ​യു​ടെ​ ​വി​ല​ ​കൂ​ട്ട​ണ​മെ​ന്ന​ ​ഭ​ക്ഷ്യ​വ​കു​പ്പി​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ് ​ത​ള്ളി​യി​രു​ന്നു.​ ​മാ​ത്ര​മ​ല്ല,​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​നേ​ര​ത്തെ​ ​തു​ട​ങ്ങു​ക​യും​ ​ചെ​യ്തി​രു​ന്നു.

വി​ല​ ​വ്യ​ത്യാ​സം​ ​സ​പ്ലൈ​കോ,
ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ക്ര​മ​ത്തിൽ
(​വി​ല​ ​കി​ലോ​ഗ്രാ​മി​ൽ)
പ​ഞ്ച​സാ​ര​ ​(​പാ​യ്ക്ക​റ്റ്)…………………….​ 36.76,​ 27
തു​വ​ര​പ്പ​രി​പ്പ്……………………………….​ 115,​ 111
മ​ട്ട​അ​രി………………………………………..33,​ 30
കു​റു​വ​ ​അ​രി………………………………..33,​ 30
ചെ​റു​പ​യ​ർ………………………………….90,​ 92
മു​ള​ക് ​(500​ ​ഗ്രാം​)…………………………..73,​ 75

‘​’​സാ​ധ​ന​ങ്ങ​ളു​ടെ​ ​പ​ർ​ച്ചേ​സ് ​നേ​ര​ത്തെ​ ​ന​ട​ന്ന​തു​കൊ​ണ്ടാ​ണ് ​പ​ഴ​യ​ ​വി​ല​ത​ന്നെ​ ​സ്വീ​ക​രി​ച്ച​ത് ​-​എം.​സ​ലിം,​ ​എം.​ഡി,
ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്

‘​’​പൊ​തു​വി​പ​ണി​യി​ലേ​തി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​സ​ബ്സി​ഡി​ ​സാ​ധ​ന​ങ്ങ​ളു​ടെ​യും​ ​വി​ല​ ​പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​വ​ർ​ദ്ധന
-​സ​പ്ലൈ​കോ


Source link
Exit mobile version