ടൈം മാസികയുടെ എഐ 100ൽ അശ്വിനി വൈഷ്ണവും അനിൽ കപൂറും
ന്യൂയോർക്ക്: ടൈംസ് മാസിക പുറത്തുവിട്ട നിർമിതബുദ്ധി മേഖലയിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു പേരുടെ പട്ടികയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവും ബോളിവുഡ് നടൻ അനിൽ കപൂറും ഇടംപിടിച്ചു. ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ 15 പേർ പട്ടികയിലുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ സെമികണ്ടക്ടർ നിർമാണമേഖലയിൽ വൻ കുതിപ്പ് നടത്തുമെന്നും ഇതിന് വൈഷ്ണവിന്റെ നേതൃത്വം സഹായകരമാകുമെന്നും ടൈം പ്രത്യാശ പ്രകടിപ്പിക്കുന്നു.
നിർമിതബുദ്ധിയുടെ പരിമിതികളെ തുറന്നുകാട്ടുന്നതിൽ വഹിച്ച പങ്കാണ് അനിൽ കപൂറിന് പട്ടികയിൽ സ്ഥാനം നേടിക്കൊടുത്തത്. തന്റെ രൂപസാദൃശ്യമുള്ള വ്യാജവീഡിയോകൾക്കും ഇമോജികൾക്കുമെതിരേ അദ്ദേഹം നിയമനടപടിയുമായി നീങ്ങിയതും വിജയം നേടിയതും മുന്പ് വാർത്തയായിരുന്നു. ഇവരെക്കൂടാതെ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവരും പട്ടികയിലുണ്ട്.

Source link