എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് (7) അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എസ്സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ നടത്തും.
നാലാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ബി.വോക്. ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളുടെ പ്രാക്ടിക്കൽ 24 മുതൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി. ജിയോളജി ഡിസെർട്ടേഷൻ/ കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (സോഷ്യൽ വർക്സ്) ഡിസെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 30 മുതൽ നടത്താനിരുന്ന ബി.എ./ബി.കോം./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം), ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം), പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 9 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ ഏഴ് സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.സി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ സപ്ലിമെൻറ്റി, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് പരീക്ഷകൾ 27മുതൽ നടക്കും. 11 വരെ ഫീസടയ്ക്കാം.
പഞ്ചവത്സര എൽ എൽ.ബി (ആന്വൽ സ്കീം 1984- 1999 വരെ അഡ്മിഷൻ, സെമസ്റ്റർ സ്കീം 2000 -11 വരെ അഡ്മിഷൻ), ത്രിവത്സര എൽ എൽ.ബി (ആന്വൽ സ്കീം 1983 - 1999 വരെ അഡ്മിഷൻ, സെമസ്റ്റർ സ്കീം 2000- 14 വരെ അഡ്മിഷൻ) അവസാനത്തെ പ്രത്യേക മേഴ്സി ചാൻസ് പരീക്ഷ ഒക്ടോബർ 21 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്ന് മുതൽ നാലുവരെ സെമസ്റ്ററുകൾ എം.ബി.എ (2011 മുതൽ 2014 വരെ അഡ്മിഷനുകൾ സ്പെഷ്യൽ മേഴ്സി ചാൻസ് ആഗസ്റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ഡി.എസ് ഓപ്ഷൻ നൽകാം
തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 8ന് രാത്രി 12വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 04712525300
ബി.വി.എസ്സി & എ.എച്ച് പ്രോഗ്രാം രജിസ്ട്രേഷൻ 10 വരെ
സർക്കാർ/ സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബി.വി.എസ്സി & എ.എച്ച് പ്രോഗ്രാമിന്റെ നീറ്റ് യു.ജി 15% അഖിലേന്ത്യാ ക്വോട്ട സീറ്റ് കൗൺസലിംഗ് ആദ്യ റൗണ്ട് രജിസ്ട്രേഷൻ 10 വരെ നടത്താം. ആദ്യ അലോട്ട്മെന്റ് ഫലം 11-ന് പ്രസിദ്ധീകരിക്കും. അലോട്ടമെന്റ് ലഭിക്കുന്നവർ 11 മുതൽ 17 വരെ ബന്ധപ്പെട്ട രേഖകളുമായി കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടണം. രണ്ടാം റൗണ്ട് രജിസ്ട്രേഷൻ 18-ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് vic.admissions.nic.in കാണുക.
സി. എസ്. ഐ. ആർ യു. ജി. സി ഫലം
സി. എസ്. ഐ. ആർ. യു ജിസി നെറ്റ് പരീക്ഷ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : csirnet. nta. ac. in.
എൻട്രൻസ്ഫലം
തിരുവനന്തപുരം: എം.എസ്സി നഴ്സിംഗ് കോഴ്സ് പ്രവേശന പരീക്ഷാ ഫലം www.cee.kerala.gov.in വെബസൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ്ലൈൻ : 0471 2525300
Source link