KERALAMLATEST NEWS

സെക്രട്ടേറിയറ്റിൽ ഇത്തവണ മത്സരപ്പൂക്കളമില്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാരിന്റെ നിയന്ത്രണം.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അത്തപൂക്കളമത്സരം ഇക്കുറി ഉണ്ടാവില്ല. എന്നാൽ വകുപ്പുകളിൽ പൂക്കളമിടാൻ അനുമതിയുണ്ട്.

സെക്രട്ടേറിയറ്റിലെ സർവ്വീസ് സംഘടനകളും ആഘോഷങ്ങളിൽ മിതത്വം പാലിക്കും. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷന്റെ ഓണം സുവനീർ ഇറക്കുന്നതും പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികളിലും നിയന്ത്രണമുണ്ട്. എല്ലാ തവണയും ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ഘോഷയാത്രയും ഇത്തവണയില്ല.


Source link

Related Articles

Back to top button