‘ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ’ | Honey Rose reacts to Hema Committee report
‘ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ’
മനോരമ ലേഖിക
Published: September 06 , 2024 07:40 PM IST
1 minute Read
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്നതിനോടു പ്രതികരിച്ച് നടി ഹണി റോസ്. സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്നാണു തന്റെ നിലപാടെന്ന് ഹണി വ്യക്തമാക്കി.
‘മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണല്ലോ. ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല’, ഹണി റോസ് പറഞ്ഞു.
സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹണി റോസ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
English Summary:
Honey Rose reacts to Hema Committee report
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-honey-rose 3funahrrrvib7nma7tq42aodvq
Source link