മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാൻ വന്നപ്പോൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി സംവിധായിക രേവതി വർമ. നടൻ ലാൽ അടക്കമുള്ളവരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് രേവതി വെളിപ്പെടുത്തിയത്.
‘പുള്ളിയുടെ അല്ലെങ്കിൽ അങ്ങനെയുള്ള ആളുകളുടെ ഉള്ളിലുള്ള മെയിൽ ഈഗോയുണ്ടല്ലോ, പെണ്ണ് ശബ്ദമുയർത്തുമ്പോൾ പതുക്കെ സംസാരിക്ക് എന്ന് പറഞ്ഞ് ശീലിച്ച ഒരു സമൂഹത്തിൽ നിന്ന് വന്നവരാണ് ഇവരൊക്കെ.’- രേവതി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ ആക്ഷൻ എന്ന് പറയുമ്പോൾ അഭിനയിക്കുക, കട്ട് പറയുമ്പോൾ നിർത്തിപ്പോയി കസേരയിലിരിക്കുക. ഞാൻ പറയുന്നതുപോലെ അഭിനയിക്കേണ്ടിവരിക. ഇവളൊക്കെ പറയുന്നത് കേട്ട് അഭിനയിക്കുന്നതിലും കക്കൂസ് പാട്ട കോരാൻ പോകുന്നതായിരുന്നു ഭേദമെന്നാണ് ഒരു പ്രധാന നടൻ പറഞ്ഞത്. അതൊക്കെ കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വേദനയുണ്ട്.’- രേവതി വർമ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടാത്തത് അതിജീവിതകളോടുള്ള അനീതിയാണെന്നും രേവതി അഭിപ്രായപ്പെട്ടു. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ വിശ്വാസമില്ലെന്നും രേവതി വ്യക്തമാക്കി.
ലാൽ മുഖ്യവേഷത്തിലെത്തിയ ‘മാഡ് ഡാഡ്’ എന്ന സിനിമയുടെ സംവിധായികയാണ് രേവതി വർമ. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന കാര്യങ്ങളാണ് രേവതി വെളിപ്പെടുത്തിയിരിക്കുന്നത്. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്. നസ്രിയ നസീമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Source link