KERALAMLATEST NEWS

ഒരുവിഭാഗം എൻ.സി.പി നേതാക്കൾ കേരള കോൺഗ്രസിലേക്ക്

ആലപ്പുഴ : ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം എൻ.സി.പി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ചു.

സെപ്തംബർ 2ന് വൈകിട്ട് 4ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ലയനസമ്മേളനത്തിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ.ജോസഫ് റെജിചെറിയാൻ ഉൾപ്പെടെയുള്ളവർക്ക് മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് കേരളകോൺഗ്രസ്-ജോസഫ് വിഭാഗം എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്ന് എൻ.സി.പി വിട്ട് എത്തുന്ന നേതാക്കളെയും പ്രവർത്തകരെയും സ്വീകരിക്കും. യോഗത്തിൽ കേരളകോൺഗസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ. ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ എന്നിവർ പങ്കെടുക്കും. ജില്ല ഓഫിസിന്റെ ഉദ്ഘാടനവും നടക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന കുട്ടനാട് സീറ്റിൽ വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ ഉചിതമായ സമയത്ത് പാർട്ടി ചെയർമാൻ പ്രഖ്യാപിക്കും.


Source link

Related Articles

Back to top button