തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾക്കായി രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളേജുകൾക്ക് സൗകര്യപൂർവം തിരഞ്ഞെടുക്കാം. നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങൾക്ക് പകരം പ്രവൃത്തിദിനങ്ങൾ അതത് സെമസ്റ്ററുകളിൽ തന്നെ ഉറപ്പാക്കണം. അദ്ധ്യാപകർ നിർബന്ധമായും ആറു മണിക്കൂർ ക്യാമ്പസിലുണ്ടാവണം. എട്ടരയ്ക്ക് തുടങ്ങുന്ന കോളജുകൾക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും 10ന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം. നിലവിൽ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനുകളാണ് ക്ലാസ്. പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കിൽ ഒരു മണിക്കൂർ അധികം ക്ലാസ് നടത്താം. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൗകര്യപ്രകാരം ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം.
Source link