KERALAMLATEST NEWS

4 വർഷ ബിരുദം: ക്ലാസ് സമയം തിരഞ്ഞെടുക്കാം

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾക്കായി രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളേജുകൾക്ക് സൗകര്യപൂർവം തിരഞ്ഞെടുക്കാം. ന​ഷ്ട​പ്പെ​ടു​ന്ന അ​ദ്ധ്യയ​ന ദി​വ​സ​ങ്ങ​ൾ​ക്ക്​ പ​ക​രം പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ അ​ത​ത്​ സെ​മ​സ്റ്റ​റു​ക​ളി​ൽ​ ത​ന്നെ ഉ​റ​പ്പാ​ക്കണം. അദ്ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും ആ​റു​ മ​ണി​ക്കൂ​ർ ക്യാമ്പസിലുണ്ടാവണം. എ​ട്ട​രയ്‌​ക്ക്​ തു​ട​ങ്ങു​ന്ന കോ​ള​ജു​ക​ൾ​ക്ക്​ മൂ​ന്ന​ര വ​രെ​യും ഒ​മ്പ​തി​ന്​​ തു​ട​ങ്ങു​ന്നവയ്ക്ക്​ നാ​ലു​ വ​രെ​യും ഒ​മ്പ​ത​ര​ക്ക്​ തു​ട​ങ്ങു​ന്നവയ്​ക്ക്​ നാ​ല​ര വ​രെ​യും 10ന്​ ​തു​ട​ങ്ങു​ന്ന​വയ്​ക്ക്​ അ​ഞ്ചു​വ​രെ​യും അ​ധ്യ​യ​നം ന​ട​ത്താം. നി​ല​വി​ൽ ഒ​രു മ​ണി​ക്കൂ​റി​ന്റെ അ​ഞ്ചു സെ​ഷ​നു​ക​ളാ​ണ് ക്ലാ​സ്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു മ​ണി​ക്കൂ​ർ അ​ധി​കം ക്ലാ​സ് ന​ട​ത്താം. അ​ദ്ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും സൗ​ക​ര്യ​പ്ര​കാ​രം ഇ​ഷ്ട​മു​ള്ള സ​മ​യം തിരഞ്ഞെടുക്കാം.


Source link

Related Articles

Back to top button