SPORTS
ഇഗ ഔട്ട്
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ വീണ്ടും അട്ടിമറി. വനിതാ സിംഗിൾസ് ലോക ഒന്നാം നമ്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ക്വാർട്ടറിൽ പുറത്ത്. അമേരിക്കയുടെ ജെസീക്ക പെഗുലയാണ് 6-2, 6-4ന് ഇഗയെ അട്ടിമറിച്ചത്. പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പറായ ഇറ്റലിയുടെ യാനിക് സിന്നർ സെമിയിൽ പ്രവേശിച്ചു. റഷ്യയുടെ ഡാനിൽ മെദ്വദേവിനെ 6-2, 1-6, 6-1, 6-4നു കീഴടക്കിയാണ് സിന്നർ സെമിയിലേക്കു മുന്നേറിയത്.
Source link