ഓണാവധിക്ക് സംസ്ഥാന ഇന്റര്‍ ക്ലബ് അത്ലറ്റിക്സ്; കായികതാരങ്ങള്‍ക്ക് ഇരുട്ടടി
തിരുവനന്തപുരം: സംസ്ഥാന ഇന്റര്‍ ക്ലബ്ല് അത്ലറ്റിക് മത്സരങ്ങള്‍ ഓണാവധിക്കാലത്ത് നടത്താനുള്ള നീക്കം കായികതാരങ്ങള്‍ക്ക് ഇരുട്ടടിയാവുന്നു. ഈ മാസം 18 മുതല്‍ 20 വരെയാണ് ഇന്റര്‍ ക്ലബ് അത്ലറ്റിക് മത്സരങ്ങള്‍ കാര്യവട്ടം എല്‍എന്‍സിപിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 13ന് സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും സ്പോര്‍ട്സ് ഹോസ്റ്റലുകളും അടയ്ക്കും. അവധിക്കുശേഷം 23നു മാത്രമേ തുറക്കുകയുള്ളൂ. അവധിക്കായി വീടുകളിലേക്ക് പോകുന്ന കായികതാരങ്ങള്‍ ഒരാഴ്ച പരിശീലനമില്ലാതെ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയാല്‍ മതിയോ എന്ന ചോദ്യമാണ് ഉയരുന്നിരിക്കുന്നത്. പരീക്ഷക്കാലം കഴിഞ്ഞ് അവധിക്കും ഓണാഘോഷത്തിനുമായി താരങ്ങൾ വീടുകളിലേക്ക് മടങ്ങുന്നതു പതിവാണ്. ഇതിനിടെ കായികതാരങ്ങള്‍ക്ക് പരിശീലനത്തിനു കഴിയാത്ത സാഹചര്യമാണ്. ഇത്തരമൊരു നീക്കത്തിലൂടെ മത്സരങ്ങള്‍ ചടങ്ങായി തീര്‍ക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. അത്ലറ്റിക്സ് അസോസിയേഷന്റെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ യാത്രക്കൂലി, താമസം , ഭക്ഷണം ഇവയെല്ലാം അത്ലറ്റുകള് തന്നെയാണ് വഹിക്കുന്നത്.
ഇന്റര്‍ ക്ലബ് മത്സരങ്ങക്കായി വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന കായിക താരങ്ങള്‍ കുറഞ്ഞത് 3500 രൂപയെങ്കിലും കണ്ടെത്തണം. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍നിന്നും വരുന്ന കായികതാരങ്ങള്‍ക്ക് അധികാരികള്‍ താമസസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. എന്‍ട്രി ഫീസ് ഇനത്തില്‍ മൂന്നര ലക്ഷത്തോളം രൂപ പിരിഞ്ഞു കിട്ടുന്നതാണ്. കാര്യവട്ടത്ത് നടക്കുന്ന ഇന്റര്‍ ക്ലബ് മത്സരങ്ങളിലെത്തുന്ന കായികതാരങ്ങളുടെ താമസം സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Source link