കെ.എസ്.ഇ.ബിയിൽ അമിത ശമ്പളം എന്തിനെന്ന് തെളിവെടുപ്പിൽ ജനങ്ങൾ # നിരക്ക് വർദ്ധന അനാവശ്യം
കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും ‘കൊള്ള’യും ചോദ്യം ചെയ്ത് ജനസഞ്ചയം.
ഉദ്യോഗസ്ഥരുടെ അമിത ശമ്പളവും പലപേരിൽ ഈടാക്കുന്ന വിവിധ നിരക്കുകളെയും അവർ ചോദ്യംചെയ്തു.
സാധാരണ കഷ്ടിച്ച് അമ്പതോളം പേരാണ്
ഇത്തരം തെളിവെടുപ്പിൽ പങ്കെടുക്കാറുള്ളത്. എന്നാൽ ഇന്നലെ എറണാകുളം ടൗൺ ഹാളിൽ നടന്ന സിറ്റിംഗിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം പേരാണ് അഭിപ്രായം പറയാനെത്തിയത്.
ആം ആദ്മി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. വിനോദ് മാത്യു വിൽസൺ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനമാണ് വൻ ആൾക്കൂട്ടത്തിന് ഇടയാക്കിയത്.
2024 ജൂലായ് ഒന്നു മുതൽ 2027 മാർച്ച് 31വരെ ബാധകമാകുന്ന നിരക്കു വർദ്ധനയാണ് കെ. എസ്.ഇ.ബി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബോർഡിന്റെ അവകാശവാദം ഖണ്ഡിച്ച് അധിക നിരക്ക് വർദ്ധന അനാവശ്യമാണെന്ന് കണക്കുകൾ സഹിതം സമർത്ഥിച്ച പെരുമ്പാവൂർ സ്വദേശി ഷാജഹാനെ കമ്മിഷൻ അഭിനന്ദിക്കുകയും ചെയ്തു.
വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്, ലീഗൽ മെമ്പർ അഡ്വ.എ. വിത്സൺ, ടെക്നിക്കൽ മെമ്പർ ബി. പ്രദീപ് എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. നാലു കേന്ദ്രങ്ങളിലായി നടത്തുന്ന തെളിവെടുപ്പിന്റെ മൂന്നാമത്തെ സിറ്റിംഗ് ആണ് ഇന്നലെ നടന്നത്. അടുത്ത സിറ്റിംഗ് 10ന് തിരുവനന്തപുരത്താണ്.
അനാവശ്യ ചാർജ്,
മാേശം പെരുമാറ്റം
1. വൈദ്യുതിക്കുള്ള എനർജി ചാർജിന് പുറമേ ഫിക്സഡ് ചാർജ്, മീറ്റർ വാടക, സെസ്, സർചാർജ്, പീക്ക് അവർ അധികനിരക്ക്, ഡെപ്പോസിറ്റ്, അഡ്വാൻസ് ഡെപ്പോസിറ്റ് തുടങ്ങി ഉപഭോക്താക്കൾക്ക് മനസിലാകാത്ത വിവിധ ചാർജുകൾ ചുമത്തുന്നുവെന്നാണ് പരാതി.
2. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കനത്ത ശമ്പളം, ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളോടുള്ള മോശമായ പെരുമാറ്റം, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന റവന്യൂനഷ്ടം, പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം, വൈദ്യുതി തകരാർ പരിഹരിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷങ്ങളും ചൂണ്ടിക്കാട്ടി.
പരീക്ഷയിൽ സബ്ജക്ട് മിനിമം
ഈ വർഷം മുതൽ: മന്ത്രി
കോഴഞ്ചേരി: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച അക്കാഡമികനിലവാരം ഉറപ്പുവരുത്തുന്നതിനായി സബ്ജക്ട് മിനിമം ഈ വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന അദ്ധ്യാപക ദിനാചരണവും അദ്ധ്യാപക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം എട്ടാം ക്ലാസിലും 2025 -26ൽ ഒൻപതിലും 2026-27ൽ പത്താംക്ളാസിലും സബ്ജക്ട് മിനിമം നടപ്പാക്കും.
അദ്ധ്യാപനത്തിന്റെ പ്രാധാന്യത്തോടൊപ്പം അവർ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ചർച്ചകളുണ്ടാകണം. ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം വികസിച്ചുകൊണ്ടിരിക്കെ തുടർച്ചയായ നവീകരണത്തിലൂടെയും തുറന്ന സമീപനത്തിലൂടെയും അദ്ധ്യാപകർക്ക് മുന്നോട്ട് പോകാനാകണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്.ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ. കെ. ജയപ്രകാശ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ.ആർ. സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.
Source link