വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്കാരങ്ങളും നടപ്പാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി കേരളം. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒന്പതു വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95 ശതമാനത്തിലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെർഫോർമർ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും കേരളമാണ് ഏറ്റവും മുന്നിൽ. ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സംസ്ഥാന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിന്റെ നേട്ടം പ്രഖ്യാപിച്ചത്. വ്യവസായ മന്ത്രി പി. രാജീവിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു. വ്യവസായ സൗഹൃദ സ്ഥാനത്തിൽ ചരിത്രത്തിലാദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെയും സംസ്ഥാനങ്ങളുടെ പ്രകടനത്തെയും ആധാരമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിംഗ് നടത്തിയത്. 95% ലേറെ മാർക്ക് ലഭിച്ച സംസ്ഥാനങ്ങളാണ് ടോപ്പ് പെർഫോർമർ പട്ടികയിൽ ഇടം നേടിയത്.
ഇതിൽ ഒന്പതു മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കേരളം റാങ്കിംഗിൽ ഒന്നാമതെത്തി. ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ആന്ധ്രാപ്രദേശിന് അഞ്ചും ഗുജറാത്തിന് മൂന്നും മേഖലകളിൽ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. ഒട്ടാകെ 30 മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ ഒന്പതു മേഖലകളിലും കേരളം ഒന്നാം സ്ഥാനം നേടി ‘ടോപ്പ് പെർഫോർമർ ’ ആയി. ഏകജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്. കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ 28ൽ നിന്ന് കേരളം 15-ാം സ്ഥാനത്തേക്കു വലിയ മുന്നേറ്റം നടത്തിയിരുന്നു. ആ സ്ഥാനത്തുനിന്നാണ് ഇപ്പോൾ ഒന്നാം നിരയിലേക്ക് എത്തുന്നത്.

Source link