KERALAMLATEST NEWS

12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദം രൂപപ്പെടും,​ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ​വെ​ള്ളി​യാ​ഴ്ച​ ​വ​രെ​ ​ഒ​റ്റ​പ്പെ​ട്ട​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​ല​ഭി​ക്കും.​ ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ലെ​ ​ന്യൂ​ന​മ​ർ​ദ്ദം,​ ​അ​റ​ബി​ക്ക​ട​ലി​ലെ​ ​ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​ ​എ​ന്നി​വ​ ​കാ​ര​ണ​മാ​ണി​ത്.

ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​അ​ഞ്ചി​ന് ​പു​തി​യ​ ​ന്യൂ​ന​മ​ർ​ദ്ദം​ ​രൂ​പ​പ്പെ​ടാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.
മ​ദ്ധ്യ,​ ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ലാ​കും​ ​മ​ഴ​ ​കൂ​ടു​ത​ൽ.​ നാളെ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​യെ​ല്ലോ​ ​അ​ല​ർ​ട്ട്.​ ​ക​ട​ലാ​ക്ര​മ​ണ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​തീ​ര​ദേ​ശ​വാ​സി​ക​ൾ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​കേ​ര​ള​ ​തീ​ര​ത്ത് ​മ​ത്സ്യ​ബ​ന്ധ​നം​ ​പാ​ടി​ല്ല.

കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ട്. . ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

03/09/2024 : കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


Source link

Related Articles

Back to top button