KERALAMLATEST NEWS
ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കനത്തമഴയിൽ ആന്ധ്രാപ്രദേശിലെ വിജയവാഡ കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലുണ്ടായ വെള്ളക്കെട്ട് കാരണം ഇന്ന് സർവീസ് നടത്തുന്ന തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള നാഗർകോവിൽ-ബാംഗ്ളൂർ,എറണാകുളം-ബിലാസ് പൂർ ട്രെയിനുകൾ റദ്ദാക്കി.
തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളുൾപ്പെടെ 30ഓളം ട്രെയിനുകൾ ഇന്നലെ റദ്ദാക്കിയപ്പോൾ 97 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ബാംഗ്ളൂർ-നാഗർകോവിൽ,ടാറ്റാനഗർ-എറണാകുളം, ഷാലിമാർ-കൊച്ചുവേളി,ഹൗറ-കന്യാകുമാരി,ഹാതിയ-എറണാകുളം ധർത്തി ആബ എക്‌സ്‌പ്രസ്,കൊച്ചുവേളി-കോർബ,ബിലാസ്‌പൂർ-എറണാകുളം എന്നിവയാണ് ഇന്നലെ റദ്ദാക്കിയത്.
Source link