തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, അറബിക്കടലിലെ ന്യൂനമർദ്ദപാത്തി എന്നിവ കാരണമാണിത്.
ബംഗാൾ ഉൾക്കടലിൽ അഞ്ചിന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്.
മദ്ധ്യ, വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
Source link