വിജയ് സൂപ്പറാണ്, പക്ഷേ സിനിമ?; ‘ഗോട്ട്’ പ്രേക്ഷക പ്രതികരണം

ഗോട്ട് സിനിമ റിവ്യൂ | വിജയ് ഫിലിം റേറ്റിംഗ് – GOAT Movie Audience Review: Tamil Actor Vijay’s Performance, GOAT Film Rating, Opinion, and Analysis | The Greatest of All Time | Malayala Manorama Online Review
വിജയ് സൂപ്പറാണ്, പക്ഷേ സിനിമ?; ‘ഗോട്ട്’ പ്രേക്ഷക പ്രതികരണം
മനോരമ ലേഖകൻ
Published: September 05 , 2024 02:30 PM IST
Updated: September 05, 2024 02:37 PM IST
1 minute Read
വിജയ്‌യെ നായകനാക്കി െവങ്കട് പ്രഭു ഒരുക്കിയ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) സിനിമയ്ക്ക് കേരളത്തിൽ സമ്മിശ്ര പ്രതികരണം. പുലര്‍ച്ച് നാല് മണിക്ക് തുടങ്ങിയ ഫാൻസ് ഷോ അടക്കം പൂർത്തിയാകുമ്പോൾ തരക്കേടില്ലാത്ത അഭിപ്രായത്തിൽ ഒതുങ്ങുകയാണ് ഈ വിജയ് ചിത്രം. ഇരട്ടവേഷത്തിലെത്തുന്ന ദളപതിയുടെ തീപാറുന്ന പ്രകടനം മാത്രമാണ് സിനിമയുടെ ഏക ആശ്വാസമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
#GOAT — A decent first half followed by a good latter half and a decent climax. On the positive side, THALAPATHY is superb and has enough high moments, twists, and cameos. On the other hand, the climax, VFX & BGM could have been better. The length is another issue. Overall, it’s…— AB George (@AbGeorge_) September 5, 2024
തിരക്കഥയും ആവർത്തിച്ചു വരുന്ന ക്രിഞ്ച് രംഗങ്ങളുമാണ് സിനിമയുടെ പ്രധാന പോരായ്മ. വിജയ്‍യുടെ ലുക്കും നെഗറ്റിവ് ആയി മാറി. നായികമാരായി എത്തുന്ന സ്നേഹയ്ക്കും മീനാക്ഷിക്കും കാര്യമായി ഒന്നും ചെയ്യാനില്ല. മലയാളത്തിൽ നിന്നും ജയറാം, അജ്മൽ അമീർ എന്നിവർ മുഴുനീള കഥാപാത്രങ്ങളിലാണ് എത്തുന്നത്.
പഴയകാല തമിഴ് താരം മോഹൻ ആണ് വില്ലനായി എത്തുന്നത്. ഒരു തമിഴ് യുവതാരം ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തുന്നു. കൂടാതെ വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ അരവിന്ദ്, പ്രേംഗി തുടങ്ങിയവരെയും കാണാം. എം.എസ്. ധോണി ആരാധകർക്ക് ആവേശം നൽകുന്ന നിരവധി രംഗങ്ങളുണ്ട്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചിത്രീകരിച്ച ക്ലൈമാസ്റ്റ് ഫൈറ്റ് മറ്റൊരു പ്രത്യേകതയാണ്. 3 മണിക്കൂർ ദൈർഘ്യവും ചിത്രത്തിന് വിനയായി.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏകദേശം 17 കോടിക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
പ്രശാന്ത്, പ്രഭുദേവ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
English Summary:
GOAT Movie Audience Review
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-vijay mo-entertainment-movie-venkatprabhu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-moviereview0 7hr6tif905h2714nfh440odgj4
Source link