CINEMA

പൊലീസോ ക്രിമിനലോ? ഹിറ്റ് 3യിൽ ഇനി നാനി; ടീസർ പുറത്ത്

സുര്യാസ് സാറ്റർഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റർ സ്വന്തമാക്കിയ തെലുങ്ക് സൂപ്പർതാരം നാനിയുടെ 32-ാമത് ചിത്രം ‘ഹിറ്റ് 3’ സ്നീക്ക് പീക് പുറത്ത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും.
ഹണ്ടേഴ്‌സ് കമാൻഡ് എന്ന് പേരിലാണ് ചിത്രത്തിന്റെ സ്നീക് പീക്ക് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അർജുൻ സർകാർ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തിൽ എത്തുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാകും ‘ഹിറ്റ് 3’ എന്നാണ് സ്നീക് പീക് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ –  കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, വി എഫ് എക്സ് സൂപ്പർവൈസർ: VFX DTM, ഡി ഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

English Summary:
Nani takes on the role of Arjun Sarkar in ‘Hit 3’, a high-octane thriller promising intense action and suspense.


Source link

Related Articles

Back to top button